ജിഷ്ണുവിന്‍െറ ആത്മഹത്യ: സമരത്തിന് ഐക്യദാര്‍ഢ്യവുമായി ആപ്
text_fieldsകോഴിക്കോട്: പാമ്പാടി നെഹ്റു കോളജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിക്കുവേണ്ടി ആക്ഷന്‍ കമ്മിറ്റി തിങ്കളാഴ്ച മുതല്‍ കോളജിനുമുന്നില്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നമ്മുടെ കാമ്പസുകളില്‍ ഇനിയൊരു ജിഷ്ണുവും ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെയാണ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്.
ജിഷ്ണു മരിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും അന്വേഷണം പ്രധാനപ്പെട്ടവരിലേക്ക് നീങ്ങാത്തതിനുപിന്നില്‍ മാനേജ്മെന്‍റുമായുള്ള സര്‍ക്കാറിന്‍െറ ഒത്തുകളിയാണ്. സംസ്ഥാനത്ത് ഇന്നു കാണുന്ന കാമ്പസ് സമരങ്ങള്‍ക്കെല്ലാം കാരണമായ ജിഷ്ണുവിന്‍െറ ആത്മഹത്യക്കു കാരണമായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുക, സ്വാശ്രയ കോളജുകളിലെ ഇന്‍േറണല്‍ മൂല്യനിര്‍ണയവും അക്കാദമിക് കാര്യങ്ങളും നിരീക്ഷിക്കാന്‍ സ്ഥിരം സംവിധാനമുണ്ടാക്കുക, നിയമാനുസൃതമല്ലാത്ത പിഴയീടാക്കല്‍ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ആം ആദ്മി പാര്‍ട്ടി പ്രക്ഷോഭം നയിക്കുന്നത്.
ഇതിന്‍െറ ഭാഗമായി തിങ്കളാഴ്ച രാവിലെ പാമ്പാടി ജങ്ഷനില്‍നിന്ന് തുടങ്ങുന്ന ഐക്യദാര്‍ഢ്യ റാലി സമരപന്തലില്‍ സമാപിക്കും. തുടര്‍ന്ന് സമരത്തില്‍ പങ്കുചേരുമെന്ന് സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. സംസ്ഥാന സമിതി അംഗം ഷൗക്കത്ത് അലി ഏരോത്ത്, നിരീക്ഷകന്‍ വിനോദ് മേക്കോത്ത്, എസ്.എ. അബൂബക്കര്‍, സത്യന്‍ മണപ്പുറത്ത് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.