ജിഷ്ണുവിെൻറ മരണം: പ്രതിഷേധ മാർച്ചിൽ അക്രമം; കോളജ് അടിച്ചു തകർത്തു
text_fieldsതിരുവില്വാമല (തൃശൂര്‍): പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹമരണത്തില്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം ആളിക്കത്തി. കോളജും അനുബന്ധ സ്ഥാപനങ്ങളും വിദ്യാര്‍ഥികള്‍ തല്ലിത്തകര്‍ത്തു. പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധക്കാര്‍ക്കും കല്ളേറില്‍ ഏതാനും പൊലീസുകാര്‍ക്കും പരിക്കേറ്റു.
യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു ഇന്നലെ ഉച്ചവരെ കോളജിന് മുന്‍വശത്ത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജ് അടിച്ചുതകര്‍ത്തു. കെ.എസ്.യുവിന്‍െറ നേതൃത്വത്തില്‍ കോളജ് ഗേറ്റിന് മുന്നിലെ എ.ടി.എം കൗണ്ടര്‍, സെക്യൂരിറ്റി കാബിന്‍, കുന്നംകുളം ഡിവൈ.എസ്.പിയുടെ ജീപ്പിന്‍െറ ചില്ല് എന്നിവയും തകര്‍ത്തു.
രാവിലെ പത്തരയോടെ എ.ബി.വി.പി, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. അവരെ ഗേറ്റില്‍ പൊലീസ് തടഞ്ഞു. ജിഷ്ണുവിനെ ആത്മഹത്യയിലേക്ക് നയിച്ച അധ്യാപകനും മാനേജ്മെന്‍റ് അധികൃതര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായത്തെിയ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം മുഴക്കി. പിന്നീട് കെ.എസ്.യു പ്രവര്‍ത്തകര്‍, പൊലീസ് വലയം ഭേദിച്ച് കോളജിന് മുന്നിലെ എ.ടി.എം. കൗണ്ടറും പൊലീസ് ജീപ്പും തകര്‍ത്തു. ഇവരെ പൊലീസ് ലാത്തിവീശിയോടിച്ചു.
എം.എസ്.എഫ് പ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എത്തിയതോടെ രംഗം മാറി. കല്ളേറില്‍ പൊലീസ് ചിതറി. ഇതോടെ ഒരു സംഘം കോളജ് ഗേറ്റ് കടന്ന് ഉള്ളില്‍ കയറി കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തു. ഗേറ്റിന് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡിന് തീയിട്ടു. ഓഫിസിന് മുന്നിലെ ഫര്‍ണിച്ചറും ഉള്ളിലെ ഫയലുകളും എടുത്തെറിഞ്ഞു. കാന്‍റീനിലത്തെിയ പ്രതിഷേധക്കാര്‍ ഫര്‍ണിച്ചറുകളും പ്ളേറ്റുകളും തകര്‍ത്തു. പ്രധാന ഓഫിസിന്‍െറ വാതില്‍ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഫാര്‍മസി ബ്ളോക്കിലെ ക്ളാസുമുറികളുടെ ജനാലകള്‍ തകര്‍ത്തു.
കലുഷിത രംഗങ്ങള്‍ 10 മിനിറ്റോളം നീണ്ടു. പൊലീസത്തെി ഇവരെ ലാത്തിവീശിയോടിച്ചു. ഒടുവില്‍ പ്രതിഷേധവുമായത്തെിയ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ നെഹ്റു കോളജ് ട്രസ്റ്റി കൃഷ്ണദാസിന്‍െറ കോലം കത്തിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒന്നാംവര്‍ഷ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയെ (18) കോളജ് ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. പരീക്ഷക്ക് ഇടയില്‍ തിരിഞ്ഞുനോക്കിയതിന് അധ്യാപകന്‍ ജിഷ്ണുവിനെ മാനസികമായി തളര്‍ത്തുന്ന രീതിയില്‍ ഭീഷണിപ്പെടുത്തിയിരുന്നത്രേ. ഇതില്‍ മനം നൊന്ത് ജിഷ്ണു ആത്മഹത്യ ചെയ്തുവെന്നാണ് പറയുന്നത്.
എസ്.എഫ്.ഐ ചേലക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് സംസ്ഥാന സെക്രട്ടറി എം. വിജിന്‍ ഉദ്ഘാടനം ചെയ്തു. ഈ പ്രതിഷേധം തുടക്കമാണെന്നും വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു പ്രതിഷേധത്തിന് ജില്ല പ്രസിഡന്‍റുമാരായ എ.കെ. ഷാഹിബ്, ശോഭ സുബിന്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റി ചെയര്‍മാന്‍ ആഷിഫ്, ജയഘോഷ്, അജാസ്, വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി. എ.ഐ.എസ്.എഫ് പ്രതിഷേധം സംസ്ഥാന പ്രസിഡന്‍റ് വി. വിനില്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ മാര്‍ച്ചില്‍ പൊലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടിയതില്‍ പരിക്കേറ്റ പാലക്കാട് ക്യാമ്പിലെ കെ.എ.പി 2 -ലെ അരുണ്‍ ജിത്ത് (27), അനീഷ് (26), വിജയരാജ് (27), വിപിന്‍ രാജ് (32) എന്നിവരെ തിരുവില്വാമല ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലാത്തിച്ചാര്‍ജില്‍ സാരമായി പരിക്കേറ്റ തൃശൂര്‍ ലോ കോളജ് വിദ്യാര്‍ഥി നിഖില്‍ ദാമോദറിന്‍െറ കൈകള്‍ ഒടിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.