‘നീതി കിട്ടുമെന്ന് ഉറപ്പില്ല; നിങ്ങളെ ഏല്‍പിക്കുന്നു’
text_fieldsതിരുവില്വാമല: ‘നീതി കിട്ടുമെന്ന ഉറപ്പും വിശ്വാസവും തോന്നുന്നില്ല. നിങ്ങള്‍ക്ക് ജിഷ്ണുവിനെ അറിയാം, എല്ലാം നിങ്ങളെ ഏല്‍പിച്ച് പോകുന്നു’ -ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ജിഷ്ണുവിന്‍െറ സഹപാഠികളും കോളജിലെ മറ്റു വിദ്യാര്‍ഥികളും ഒന്നും മിണ്ടാനാകാതെ തരിച്ചുനിന്നു. ചിലരുടെ കണ്ണുകളില്‍നിന്ന് നീര്‍ പൊടിഞ്ഞു. വ്യാഴാഴ്ച പാമ്പാടി സെന്‍ററില്‍ എസ്.എഫ്.ഐ സംഘടിപ്പിച്ച ‘ജനാധിപത്യ കലാലയങ്ങള്‍ക്കായി സമരവസന്തം’ പരിപാടിയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു ഉപയോഗിച്ചിരുന്ന പുസ്തകങ്ങളും വസ്ത്രങ്ങളും ഏറ്റുവാങ്ങാന്‍ പൊലീസിന്‍െറ നിര്‍ദേശപ്രകാരമാണ് അമ്മാവന്മാരായ ശ്രീജിത്തും മഹേഷും മറ്റ് രണ്ട് ബന്ധുക്കള്‍ക്കൊപ്പം പാമ്പാടിയില്‍ എത്തിയത്. യാദൃച്ഛികമായി അവര്‍ എസ്.എഫ്.ഐയുടെ പരിപാടിയിലും പങ്കെടുക്കുകയായിരുന്നു. സര്‍ക്കാറില്‍ വിശ്വാസമുണ്ട്; അന്വേഷണ സംഘാംഗങ്ങളില്‍ ചിലരെയും. എന്നാല്‍, മറ്റു ചിലര്‍ തങ്ങള്‍ ഉന്നയിച്ച സംശയങ്ങള്‍ക്കൊന്നും തെളിവില്ളെന്ന് ആവര്‍ത്തിക്കുകയാണ്. ആത്മഹത്യതന്നെയെന്ന് അവര്‍ ആണയിടുന്നു. ഹോസ്റ്റലില്‍ ജിഷ്ണു ഉപയോഗിച്ച മുറിയുടെ താഴ് കോളജ് അധികൃതര്‍ നല്‍കുന്നതാണ്. അതിന്‍െറ ഒരു താക്കോല്‍ അവരുടെ കൈവശമാണ്. ഹോസ്റ്റല്‍ മുറിയില്‍ കടന്ന് തെളിവുകള്‍ നശിപ്പിച്ചിരിക്കാമെന്ന് സംശയിക്കുന്നുവെന്ന് ശ്രീജിത് പറഞ്ഞു.
ജിഷ്ണുവിനെ ഒറ്റപ്പാലത്തെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എത്തുന്നതിനകം മരിച്ചു. മൃതദേഹം വിശദമായി പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടതുണ്ടെന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയാണ് നല്ലതെന്നും നിര്‍ദേശിച്ചത് ഒറ്റപ്പാലം ആശുപത്രിയിലെ ഡോക്ടറാണ്. എന്നാല്‍, മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ സേവനം തൃപ്തികരമായിരുന്നില്ല. എവിടെയൊക്കെയോ തെളിവ് നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു’ -ശ്രീജിത് ആവര്‍ത്തിച്ചു.
ജിഷ്ണുവിന്‍െറ പുസ്തകങ്ങളും വസ്ത്രങ്ങളും അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണനാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. കാമ്പസില്‍ അന്വേഷണം തുടരുകയാണ്. ഇന്നലെയും ചില വിദ്യാര്‍ഥികളുടെ മൊഴിയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.