കൃഷ്ണദാസിെൻറ ജാമ്യം: വിധിയിൽ നിരാശയെന്ന് ജിഷ്ണുവിെൻറ ബന്ധുക്കൾ
text_fieldsകോഴിക്കോട്: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതിയായ കോളജ് ചെയർമാൻ പി.കെ കൃഷ്ണദാസിന്ഹൈകോടതി മുൻകുർ ജാമ്യം അനുവദിച്ചതിൽ നിരാശയുണ്ടെന്ന് ജിഷ്ണുവിെൻറ ബന്ധുക്കൾ. കോടതി വിധി കൃഷ്ണദാസിന് അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അനുകൂല വിധിയുണ്ടാകുമെന്ന് പ്രതികൾക്കും അറിയാമായിരുന്നതിനാലാണ് കോളജിന് അവധി പ്രഖ്യാപിച്ചത്. കേസിെൻറ ആദ്യഘട്ടത്തിൽ വന്ന വീഴ്ചയാണ് ജാമ്യം കിട്ടാൻ കാരണമായത്. പ്രാഥമിക അന്വേഷണം നടത്തിയ പൊലീസുകാർ തെളിവുകൾ നശിപ്പിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും അട്ടിമറി നടന്നിട്ടുണ്ട്. കൃഷ്ണദാസിനെതിരെ ഹാജരാക്കാൻ മതിയായ തെളിവുകൾ ഇല്ലാത്തതിനാലാണ്ഹൈകോടതിയിൽ നിന്നും ജാമ്യം ലഭിച്ചതെന്നും ജിഷ്ണുവിെൻറ അമ്മാവൻ ശ്രീജിത്ത് ആരോപിച്ചു.
സർക്കാർ ഏറ്റവും നല്ല അഭിഭാഷകനെയാണ്ജിഷ്ണുവിെൻറ കേസിനുവേണ്ടി അനുവദിച്ചത്. അദ്ദേഹം നീതിക്കുവേണ്ടി കോടതിയിൽ ശക്തമായി വാദിച്ചിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഇടക്കാല വിചാരണകളിൽ സർക്കാർ അഭിഭാഷകൻ പാരാജയപ്പെട്ടു. സംഭവദിവസം കൃഷ്ണദാസ് കോളജിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കുകയാണുണ്ടായത്. ശാസ്ത്രീയ തെളിവുകൾ നശിപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടുകയാണ് കൃഷ്ണദാസ് ചെയ്തതെന്നും ബന്ധുക്കൾ ആരോപിച്ചു.
ഒന്നാംപ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഹൈകോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കണം. പ്രാഥമിക തെളിവുകൾ നശിപ്പിച്ച പൊലീസുകാർക്കെതിരെയും പോസ്റ്റ്മോർട്ടം അട്ടിമറിച്ച ഡോക്ടർമാർക്കെതിരെയും നടപടിയെടുക്കണമെന്നും ജിഷ്ണുവിെൻറ കുടുംബം ആവശ്യപ്പെട്ടു.
അന്വേഷണ സംഘത്തെ വിപുലീകരിച്ചുകൊണ്ട് തുടരന്വേഷണം ശക്തമാക്കണമെന്നും ജാമ്യം നിഷേധിച്ചിട്ടും സ്വതന്ത്രരായി നടക്കുന്ന മറ്റ് നാലു പ്രതികളെയും ഉടൻ അറസ്റ്റു ചെയ്യണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ വ്യക്തമാക്കി ജിഷ്ണുവിെൻറ അമ്മ മഹിജ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്നും ബന്ധുക്കൾ അറിയിച്ചു.
റൂറൽ എസ്.പി ഉൾപ്പെടെയുള്ള പൊലീസുകാർ പണംപറ്റിപ്രതികൾക്ക്ഒത്താശ ചെയ്യുകയാണ്. അതുകൊണ്ടാണ് പ്രതികളെ അറസ്റ്റ് ചെയ്യാത്തത്. കേസ് ഇത്തരത്തിൽ മുന്നോട്ടു പോയാൽ വീണ്ടും നിരവധി ജിഷ്ണുമാരും അട്ടിമറിക്കപ്പെടുന്ന കേസുകളുമുണ്ടാകുമെന്നും ശ്രീജിത്ത് പറഞ്ഞു.
നീതിക്കുവേണ്ടി കേരള സമൂഹം മുന്നിട്ടിറങ്ങണമെന്നും സമരത്തിൽ ജിഷ്ണുവിെൻറ കുടുംബം അണിചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.