ആർ.എസ്.എസ് ബന്ധമുളള ജേണലിസം കോളജിന് ജെ.എൻ.യു അംഗീകാരം: മാനദണ്ഡങ്ങൾ അട്ടിമറിച്ച നടപടി പ്രതിഷേധാർഹം -എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: മാനദണ്ഡങ്ങൾ അട്ടിമറിച്ച് ആര്‍.എസ്.എസ് ബന്ധമുള്ള കോഴിക്കോട്ടെ ജേണലിസം കോളജിന് ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ (ജെ.എന്‍.യു) ഗവേഷണ സ്ഥാപനമെന്ന അംഗീകാരം നൽകിയ നടപടി പ്രതിഷേധാർഹമാണെന്നും ഉടൻ പിൻവലിക്കണമെന്നും എസ്.ഡി.പി.ഐ. ആര്‍.എസ്.എസിന്റെ മുഖവാരികയായ കേസരിയുടെ ആസ്ഥാനമായ കോഴിക്കോട് ചാലപ്പുറത്തെ കേസരി ഭവനിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നതും കോളജിന്റെ തലപ്പത്തുള്ളത് സംഘ്പരിവാര അനുഭാവിയാണെന്നുമുള്ളതാണോ അംഗീകാരത്തിനുള്ള മാനദണ്ഡമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പ്രമുഖ സ്ഥാപനങ്ങളുൾപ്പെടെ ജെ.എന്‍.യുവിന്റെ അംഗീകാരമുള്ള 23 ഗവേഷണ സ്ഥാപനങ്ങളാണുള്ളത്. ഇവയോടൊപ്പം അംഗീകാരത്തിന് അർഹത നേടാൻ എന്ത് യോഗ്യതയാണ് ആർ.എസ്.എസ് ബന്ധമുള്ള ഈ സ്ഥാപനത്തിനുള്ളത്. കോഴിക്കോട്ടെ സ്ഥാപനത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ല. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പോലും ഇവിടെയില്ല.
യാതൊരു മാനദണ്ഡവും നോക്കാതെ സംഘപരിവാര ബന്ധം മാത്രം നോക്കി ഉന്നതമായ അംഗീകാരങ്ങൾ നൽകുന്നത് നിലവാരത്തെ തന്നെ തകർക്കുന്നതാണെന്നും നടപടി ഉടൻ പിൻവലിക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാൻ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.