Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജെ.എൻ.യുവിൽ മാംസാഹാരം...

ജെ.എൻ.യുവിൽ മാംസാഹാരം വേ​ണ്ടെന്ന് നിർദേശിച്ചിരുന്നതായി വാർഡൻ; വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട്​ തേടി

text_fields
bookmark_border
ജെ.എൻ.യുവിൽ മാംസാഹാരം വേ​ണ്ടെന്ന് നിർദേശിച്ചിരുന്നതായി വാർഡൻ; വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട്​ തേടി
cancel
camera_alt

ജെ.എൻ.യുവിൽ മാംസ ഭക്ഷണം തടഞ്ഞ് എ.ബി.വി.പി നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥികൾ

Listen to this Article

ന്യൂഡൽഹി: രാമനവമി പൂജയുമായി ബന്ധപ്പെട്ട്​ ജെ.എൻ.യു ഹോസ്റ്റൽ കാന്‍റീനിൽ ഞായറാഴ്ചയിലെ മെനുവിൽ നിന്നും ചിക്കൻ ഒഴിവാക്കി സസ്യാഹാരം മാത്രം നൽകാൻ താൻ ആവശ്യപ്പെട്ടിരുന്നു​വെന്ന് കാവേരി ഹോസ്റ്റൽ വാർഡൻ ഗോപാൽ റാം. ചിക്കൻ വിളമ്പുന്നതുമായി ബന്ധപ്പെട്ട സംഘർഷമുണ്ടായതിന്‍റെ തലേ ദിവസമാണ്​ എ.ബി.വി.പിയുടെ മാംസ 'നിരോധന'ത്തിന്​ വാർഡന്‍റെ പിന്തുണയുണ്ടായത്​.

എന്നാൽ, സംഘർഷം ഒഴിവാക്കാൻ നിർദേശം നൽകുക മാത്രമാണുണ്ടായതെന്നാണ്​ വാർഡന്‍റെ വിശദീകരണം. വിദ്യാർഥി​​ മെസ്​ സെക്രട്ടറിയോടാണ്​​ ചിക്കൻ ഒഴിവാക്കാൻ വാർഡൻ നിർദേശം നൽകിയത്​. 300കുട്ടികളിൽ 180 ഓളം പേർ മാംസം കഴിക്കുന്നവരാണെന്നും ഒഴിവാക്കണമെങ്കിൽ എഴുതി നൽകണമെന്നും വാർഡനോട്​ മെസ്​ സെക്രട്ടറി ആവശ്യപ്പെട്ടു. ഇതിന്​ വാർഡൻ തയായറായില്ല.

അതിനിടെ, മാംസം വിളമ്പുന്നത്​ സംബന്ധിച്ചല്ല സംഘർഷമുണ്ടായതെന്നും രാമനവമി പൂജ തടസപ്പെടുത്തിയതിനാലാണെന്നും എ.ബി.വി.പി പ്രചരിപ്പിക്കുന്നതിനിടെ, കാന്‍റിനീലേക്ക്​ ചിക്കൻ കൊണ്ടുവന്ന വ്യാപാരിയെ എ.ബി.വി.പി പ്രവർത്തകർ തിരിച്ചയക്കുന്ന വീഡിയോയും പുറത്തുവന്നു. കാവേരി ഹോസ്റ്റലിൽ നടന്ന പൂജയിൽ താനും പ​ങ്കെടുത്തിരുന്നതായും ആരും എതിർത്തിരുന്നില്ലെന്നും കാവേരി ഹോസ്റ്റൽ പ്രസിഡന്‍റും എൻ.എസ്​.യു ഭാരവാഹിയുമായ നവീൻ കുമാർ മാധ്യമങ്ങൾക്ക്​ മുമ്പിൽ പറഞ്ഞതും എ.ബി.വി.പിയുടെ വാദത്തിന്​​ തിരിച്ചടിയായി.

അതേസമയം, ഞായറാഴ്ചത്തെ ആക്രമണത്തിൽ ജെ.എൻ.യു അധികൃതരോട്​ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട്​ തേടി. എ.ബി.വി.പി ആമ്രകണത്തിൽ 16 ഓളം വിദ്യാർഥികൾക്കാണ്​ പരിക്കേറ്റത്​.

ജെ.എൻ.യുവിലെ എ.ബി.വി.പി ആക്രമണത്തിൽ ജാമിഅ മില്ലിയ വിദ്യാർഥികൾ പ്രതിഷേധിച്ചു. ജാമിഅ കാമ്പസിന്‍റെ എട്ടാം നമ്പർ ​ഗെയിറ്റിന്​ മുമ്പിൽ നടന്ന പ്രതിഷേധ സംഗമത്തിൽ നിരവധി വിദ്യാർഥികൾ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUABVP attack
News Summary - JNU warden says he instructed to not eat meat in campus
Next Story