പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുന്‍ ഉദ്യോഗസ്ഥന് പിടിയിൽ
text_fieldsമുണ്ടക്കയം: പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് പണം തട്ടിയ മുന്‍ പട്ടാള ഉദ്യോസ്ഥന് പിടിയിൽ. പത്തനംതിട്ട കൊടുമണ്‍ അനീഷ് നിവാസില്‍ അനീഷ് തമ്പിയെയാണ് (34) മുണ്ടക്കയം എസ്.ഐ അനൂപ് ജോസും സംഘവും പിടികൂടിയത്. മുണ്ടക്കയം പുഞ്ചവയല്‍ പാണ്ടിമാക്കല്‍ സജികുമാറിെൻറ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. തുടർന്നുള്ള അന്വേഷണത്തിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇയാൾ വന്‍തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. ആര്‍മിയില്‍ സജികുമാറിനും നഴ്സായ ഭാര്യക്കും ജോലി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
സംഭവം സംബന്ധിച്ച് മുണ്ടക്കയം പൊലീസ് പറയുന്നതിങ്ങനെ:
മുമ്പ് ആര്‍മി ഉദ്യോഗസ്ഥനായിരുന്ന അനീഷ് 2011ല്‍ ആര്‍മിയില്‍നിന്ന് ഒളിച്ചോടിപ്പോന്നയാളാണ്. നാട്ടിലെത്തിയ ഇയാള്‍ രണ്ടരമാസം മുമ്പ് യാത്രക്കിെട പരിചയപ്പെട്ട ബസ് ഡ്രൈവര്‍ മുഖാന്തരം മുണ്ടക്കയം പുലിക്കുന്നിലെ ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുകയും ഇവരെ വിവാഹം കഴിക്കുകയും ചെയ്തു. ആര്‍മിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്ന് കള്ളം പറഞ്ഞായിരുന്നു വിവാഹം. പുലിക്കുന്നിലെ വീട്ടിലെത്തിയ ഇയാള്‍ പരിസരത്തെ പലരോടും തനിക്ക് ആര്‍മിയല്‍ ജോലിക്ക് ആളെ നിയമിക്കുന്നതിനുള്ള സ്വാധീനമുണ്ടെന്ന് സ്വയം പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സജികുമാറിനോടും ഭാര്യയോടും ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 90,000 രൂപ അഡ്വാന്‍സായി വാങ്ങി. പറഞ്ഞ സമയം കഴിഞ്ഞതോടെ ഇയാളുടെ വാഗ്ദാനം കള്ളമാെണന്ന് തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം സ്വദേശിയില്‍നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയതായി കണ്ടെത്തി. കൂടാതെ മേഖലയില്‍ നിരവധി പേരില്‍നിന്ന് പണം തട്ടിയതായി സംശയിക്കുന്നുണ്ട്. ഇയാളുടെ തട്ടിപ്പിന് ഇരയായവര്‍ പരാതിയുമായി രംഗത്ത് വരാനിടയുള്ളതായി പൊലീസ് സംശയിക്കുന്നു. കർണാടക രജിസ്ട്രേഷനിലുള്ള നിരവധി വാഹനങ്ങളും ഇയാള്‍ ഉപയോഗിക്കുന്നത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി എസ്.ഐ അറിയിച്ചു. അഡീഷനൽ എസ്.ഐ മാമ്മന്‍, എ.എസ്.ഐ ബെന്നി, ശിവന്‍കുട്ടി, സി.പി.ഒമാരായ ഷാജി ജോഷി, സന്തോഷ് എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.