അയഞ്ഞ സർക്കാറിനെ മുറുക്കി നിയമന വിവാദ രാഷ്ട്രീയം
text_fieldsതിരുവനന്തപുരം: വൈകിയെങ്കിലും ഒന്നയഞ്ഞ സർക്കാറിനെ പി.എസ്.സി ഉദ്യോഗാർഥികളും പ്രതിപക്ഷവും ഒന്നുകൂടി മുറുക്കിയതോടെ നിയമന വിവാദങ്ങളിൽ ഭരണം കുഴമറിഞ്ഞു. റാങ്ക് ലിസ്റ്റുകാരോട് അനുഭാവം പ്രകടിപ്പിക്കാതെ മുഖ്യമന്ത്രിയും ഇടതുനേതാക്കളും ഒരുക്കിയ വഴിയിലൂടെയാണ് യു.ഡി.എഫ് നിയമന വിവാദത്തിെൻറ കേന്ദ്ര സ്ഥാനത്തേക്കുവന്നത്.
എൽ.ഡി.എഫിന് ലഭിച്ച മുൻതൂക്കം കൈവിട്ടുപോകുന്നെന്ന തിരിച്ചറിവിലാണ് താൽക്കാലിക നിയമനം സ്ഥിരപ്പെടുത്തുന്നത് നിർത്തിവെച്ചും പുതിയ തസ്തികകൾ സൃഷ്ടിച്ചും അയയുെന്നന്ന സൂചന സർക്കാർ നൽകിയത്. കഴിഞ്ഞ നാലര വർഷം നടന്ന നിയമനങ്ങൾ സംബന്ധിച്ച ചർച്ചകളെ ഒന്നുകൂടി കൊഴുപ്പിച്ചു മന്ത്രിസഭ തീരുമാനം. സമരക്കാരെ പരിഹസിച്ച മന്ത്രിമാർ ചർച്ച സാധ്യതകളെ കുറിച്ച് സംസാരിക്കുന്നു.
കേൾക്കാൻ മുഖ്യമന്ത്രിയോ സർക്കാറോ തയാറാകാത്തിടത്തോളം പിന്നാക്കം പോകില്ലെന്ന് സമരക്കാർ വ്യക്തമാക്കി. രാഷ്ട്രീയ കഷ്ട, നഷ്ടങ്ങളെ കുറിച്ച് ബോധ്യമായ സി.പി.എം നേതൃത്വം രമ്യമായ പരിഹാരത്തിന് നടപടി വേണമെന്നാണ് മുഖ്യമന്ത്രിയോട് നിർദേശിച്ചത്.
എൽ.ഡി.എഫിൽ തന്നെ നിയമന വിവാദത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണക്കുന്ന വിഭാഗവുമുണ്ട്. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം വേണമെന്ന ആവശ്യം അംഗീകരിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുന്നത് പുറത്തുനിൽക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ എതിർപ്പിന് വഴിവെക്കുമെന്നും പറയുന്നു.
ഭരണകാലത്ത് നൽകിയ അഡ്വൈസ് മെമ്മോയെ കുറിച്ച മുഖ്യമന്ത്രിയുടെ വാദം എത്ര സ്ഥിര നിയമനം പി.എസ്.സി വഴി നടന്നെന്ന േചാദ്യവും ഉയർത്തിവിട്ടു. രണ്ടിനും മറുപടി പറയാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച കോൺഗ്രസ് സർക്കാറിനും മുഖ്യമന്ത്രിക്ക് ചുറ്റും രാഷ്ട്രീയ കുരുക്ക് മുറുക്കുകയാണ്.
പ്രതിപക്ഷ ശബ്ദത്തിന് ശക്തി നൽകുന്നതാണ് ഹൈകോടതി നടപടിയും. താൽക്കാലിക നിയമനം സ്ഥിരപ്പെടുത്തിയത് മരവിപ്പിക്കില്ലെന്ന സർക്കാർ തീരുമാനം ഇതോടെ വീണ്ടും രാഷ്ട്രീയ, നിയമയുദ്ധങ്ങളിലേക്ക് നയിക്കുമെന്നും ഉറപ്പായി. ഭരണത്തിനെതിരെ പറയാൻ പ്രതിപക്ഷത്തിന് ഒന്നുമില്ലെന്നുപറഞ്ഞ എൽ.ഡി.എഫ് നേതൃത്വത്തിനും നിയമനത്തിലെ സാേങ്കതിക നൂലാമാലകൾ പൊതുസമൂഹത്തിൽ എത്രത്തോളം ഫലപ്രദമായി വിശദീകരിക്കാനാകുമെന്ന ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.