ജോബ് ചിറ്റിലപ്പള്ളി വധം: പ്രതിയെ ഹൈകോടതി വെറുതെ വിട്ടു
text_fieldsകൊച്ചി: ജോബ് ചിറ്റിലപ്പള്ളി വധ കേസിൽ എറണാകുളം സി.ബി.െഎ കോടതി ശിക്ഷിച്ച പ്രതി തുരുത്തിപ്പറമ്പ് പന്തല്‍ക്കൂട്ടം രഘു കുമാറിനെ ഹൈകോടതി വെറുതെ വിട്ടു. മതിയായ തെളിവിെൻറ അഭാവത്തിൽ ഇയാൾ കുറ്റക്കാരനല്ലെന്ന് കണ്ടാണ് വെറുതെ വിട്ടത്.
കേസിൽ എറണാകുളം സി.ബി.െഎ കോടതി രഘു കുമാറിനെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു. തുരുത്തിപ്പറമ്പ് വരപ്രസാദനാഥ പള്ളി വികാരിയായിരുന്ന ഫാദര്‍ ജോബ് ചിറ്റിലപ്പള്ളി 2004 ഓഗസ്റ്റ് 28ന് തിരുവോണ നാളിലാണ് കൊല്ലപ്പെട്ടത്. പള്ളിവരാന്തയിൽ വെച്ച് അദ്ദേഹത്തിന് കുത്തേൽക്കുകയായിരുന്നു.
പൊലീസും, ക്രൈംബ്രാഞ്ചും അേന്വഷിച്ച ശേഷം കേസ് സി.ബി.െഎക്കു വിടുകയായിരുന്നു. നേരത്തെ മറ്റൊരു കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് രഘു കുമാർ. 2012 സെപ്തംബർ 25നാണ് എറണാകുളം സി.ബി.െഎ കോടതി രഘു കുമാറിനെ ശിക്ഷിച്ചത്. കേസിൽ നൽകിയ അപ്പീലിലാണ് ഹൈകോടതി ഇദ്ദേഹത്തെ വെറുതെ വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.