Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇസ്രായേലിൽ ജോലി...

ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്​: സ്​ത്രീ അറസ്​റ്റിൽ

text_fields
bookmark_border
ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്​: സ്​ത്രീ അറസ്​റ്റിൽ
cancel
camera_alt???? ????

പുൽപള്ളി: ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ പൊലീസ് അറസ്​റ്റ്​ ചെയ്തു. മാരപ്പൻമൂല അധികാരത്തിൽ ജെസി ടോമിയാണ് (46) അറസ്​റ്റിലായത്. ഇടുക്കി സ്വദേശിയിൽനിന്ന് ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത്​ നാലു ലക്ഷം രൂപയും മുള്ളൻകൊല്ലി സ്വദേശിയിൽനിന്ന്​ ഒന്നേ കാൽ ലക്ഷം രൂപയും തട്ടിയെടുത്തതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ ബത്തേരിയിലെ വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.

ഇവിടെനിന്നാണ് പുൽപള്ളി എസ്.ഐ അജീഷ് കുമാറും സംഘവും അറസ്​റ്റ്​ ചെയ്‌തത്. വീട്ടിൽനിന്ന് ചിലരുടെ പാസ്പോർട്ടുകൾ അടക്കം കണ്ടെത്തി. സമാനരീതിയിൽ സംസ്ഥാനത്തി​​െൻറ മറ്റ് ഭാഗങ്ങളിൽനിന്ന് 30ഓളം പേരിൽനിന്ന്​ തുക തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു. കൂട്ടുപ്രതികളുണ്ടെന്നും ഇവരെക്കുറിച്ച് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israeljob fraudWayanad NewsWomen arrestedfake job offer
News Summary - job fraud case; women arrested- kerala
Next Story