മെഡിക്കൽ കോളജിൽ ജോലി വാഗ്ദാനം; പ്രതാപൻ എം.പിയുടെ സെക്രട്ടറിയുടെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ
text_fieldsതൃശൂർ: ടി.എൻ പ്രതാപൻ എം.പിയുടെ ഓഫീസ് സെക്രട്ടറി കെ.കെ.സനിൽകുമാറിന്റെ പേരു പറഞ്ഞ് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിലായി. തൃശൂർ മെഡിക്കൽ കോളേജിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു പ്രതി പലപ്പോഴായി പണവും സ്വർണവും തട്ടിയെടുത്തത്. പാലക്കാട് ജില്ലയിലെ ആലത്തൂർ കാവശ്ശേരി കമ്മന്തറ വാവുള്ളിപുരം എറവത്ത് വീട്ടിൽ ആർ മണികണ്ഠനെ എം.പിയുടെ ഓഫീസ് സ്റ്റാഫ് കൈയോടെ പിടികൂടി പൊലീസിലേൽപ്പിച്ചു.
മെഡിക്കൽ കോളേജിൽ എംപ്ലോയ്മെന്റ് ലിസ്റ്റ് പ്രകാരം പാർട് ടൈം സ്വീപ്പർ തസ്തികയിൽ നിയമനം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് മണികണ്ഠൻ കാഞ്ഞാണി സ്വദേശി നെൽസണിന്‍റെ പക്കൽ നിന്നും പണം വാങ്ങിച്ചത്. എം.പി ഓഫീസ് സെക്രട്ടറിയുടെ പേരു പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു ലക്ഷത്തിലധികം രൂപയും രണ്ട് സ്വർണ്ണ വളകളും തട്ടിയെടുത്തു.മെഡിക്കൽ കോളജിൽ ജോലി വാഗ്ദാനം; പ്രതാപൻ എം.പിയുടെ സെക്രട്ടറിയുടെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ
ജോലി ലഭിക്കാത്തതിനെ തുടർന്ന് പരാതിയുമായി ഓഫീസിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.എം.പി ഓഫീസ് ഇടപെട്ട് നെൽസനെ വഞ്ചിച്ച ആർ.മണികണ്ഠനെ ഓഫീസിൽ വിളിച്ച് വരുത്തുകയും തൃശ്ശൂർ വെസ്റ്റ് പോലീസിലേൽപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.