ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സരിത എസ്. നായരുടെ ജാമ്യ ഹരജി തള്ളി
text_fieldsകൊച്ചി: ബിവറേജസ് കോർപറേഷനിലും കെ.ടി.ഡി.സിയിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതിയായ സരിത എസ്. നായരുെട ഒരു ജാമ്യ ഹരജി ഹൈകോടതി തള്ളി. നെയ്യാറ്റിൻകര സ്വദേശി അരുൺ സെൽവരാജിൽനിന്ന് 11.40 ലക്ഷം രൂപയും തട്ടിയെടുത്തെന്ന കേസിലെ ജാമ്യ ഹരജിയാണ് ജസ്റ്റിസ് വി. സുധീന്ദ്രകുമാർ തള്ളിയത്. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് കണ്ണൂർ ജില്ല ജയിലിൽ കഴിയുന്ന സരിതയുടെ അറസ്റ്റ് ഏപ്രിൽ 23ന് ജയിലിലെത്തി നെയ്യാറ്റിൻകര പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതേസമയം, േജാലി വാഗ്ദാനം ചെയ്ത് നെയ്യാറ്റിൻകര ഒാലത്താന്നി സ്വദേശി അരുൺ നായരിൽനിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ജാമ്യ ഹരജി ജൂൺ മൂന്നിന് പരിഗണിക്കാൻ മാറ്റി.
ബിവറേജസ് കോർപറേഷനിൽ പരാതിക്കാരെൻറ സഹോദരന് സ്റ്റോർ അസിസ്റ്റൻറ് ആയി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. വ്യാജ രേഖകൾ ചമച്ച് െതറ്റിദ്ധരിപ്പിക്കുകയും ചെയ്തു. സമാന സ്വഭാവമുള്ള ഒേട്ടറെ കേസുകളിൽ പ്രതിയാണെന്നും ജാമ്യത്തിൽ വിട്ടാൽ കുറ്റകൃത്യം ആവർത്തിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം തള്ളിയത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
ആരോഗ്യ കാരണങ്ങളാൽ ജാമ്യം അനുവദിക്കണമെന്ന് സരിതയുടെ അഭിഭാഷകൻ ആവശ്യപ്പെെട്ടങ്കിലും ജയിൽ അതോറിറ്റിക്ക് ചികിത്സ സഹായം തേടി കത്ത് പോലും നൽകാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ഇൗ ആവശ്യം തള്ളി. അതേസമയം, സഹായം തേടി അപേക്ഷ ലഭിച്ചാൽ ജയിൽ ഡോക്ടറുടെ നിർദേശ പ്രകാരം മതിയായ വൈദ്യസഹായം നൽകണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.