'തോറ്റ എം.പി'യുടെ ഭാര്യയാണോ, തൊഴിലുറപ്പ്
text_fieldsയുവാക്കളുടെ വലിയ സ്വപ്നങ്ങളിലൊന്നാണ് സർക്കാർ ജോലി. അതിനുവേണ്ടി 'തലകുത്തി' നിന്ന് പഠിച്ച് കഷ്ടപ്പെടുന്നവരും ഏറെ. ഒടുവിൽ പരീക്ഷയെഴുതി പാസായി യോഗ്യത നേടിക്കഴിഞ്ഞിട്ടും ജോലി കിട്ടാക്കനി. ഈ സമയം കൊണ്ട് 'പാർട്ടിക്ക് പഠിച്ചവർ' സ്വപ്നക്കസേരകളിൽ കയറി അനായാസം ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും. പി.എസ്.സി റാങ്ക് പട്ടികയെ നോക്കുകുത്തിയാക്കിയാണ് 'പാർട്ടി റിക്രൂട്ട്മെൻറ് മേള'. ലൈബ്രറി കൗൺസിൽ, സി-ഡിറ്റ്, കില, കെൽട്രോൺ തുടങ്ങിയ സ്ഥാപനങ്ങളിലായി നൂറുകണക്കിന് പേരെ സ്ഥിരപ്പെടുത്തിക്കഴിഞ്ഞു. ഉദ്യോഗത്തിനുള്ള യോഗ്യത പാർട്ടി ബന്ധം മാത്രമാകുന്ന 'എല്ലാം ശരിയാകുന്ന മനോഹര' കാലഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. അതിന്റെ പിന്നാമ്പുറ കഥകൾ 'മാധ്യമം' ലേഖകർ അന്വേഷിക്കുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തോറ്റ പാർട്ടി എം.പിമാർ തൊഴിൽരഹിതരായപ്പോൾ അവരുടെ ഭാര്യമാർക്ക് ജോലി കൊടുക്കുന്ന 'പദ്ധതി'യും സർവകലാശാലകളിൽ ആവിഷ്കരിച്ചു. ആലത്തൂരിൽ തോറ്റ പി.കെ ബിജുവിെൻറ ഭാര്യക്ക് കേരള സർവകലാശാല ബയോകെമിസ്ട്രി വിഭാഗത്തിലാണ് അസിസ്റ്റൻറ് പ്രഫസറായി നിയമനം നൽകിയത്.
തൊഴിൽരഹിതനായ മുൻ എം.പിയുടെ ഭാര്യ ഇൻറർവ്യൂവിന് എത്തിയതോടെ ഉയർന്ന യോഗ്യതയും കൂടുതൽ ഗവേഷണ പ്രബന്ധങ്ങളുമുള്ള ഉദ്യോഗാർഥികൾ അയോഗ്യരായി. എട്ടുവർഷം മുമ്പ് തെൻറ ഭാര്യക്ക് നിയമനം ലഭിക്കാത്തതിന് പരാതിയുമായി എത്തിയ മുൻ എം.പിക്ക് പാർട്ടി ഭരണക്കാലം തുണയായി. പാലക്കാട് തോറ്റ എം.ബി രാജേഷിെൻറ ഭാര്യക്ക് കാലടി സർവകലാശാലയിൽ ജോലി ഉറപ്പാക്കിയപ്പോൾ എറണാകുളത്ത് തോറ്റ മുൻ രാജ്യസഭ എം.പിയും പാർട്ടി സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവുമായ പി. രാജീവിെൻറ ഭാര്യക്ക് കുസാറ്റിലാണ് നിയമനം. കെ.കെ. രാഗേഷ് എം.പിയുടെ ഭാര്യക്ക് കണ്ണൂർ സർവകലാശാലയിൽ ഡയറക്ടർ ഒാഫ് സ്റ്റുഡൻറ്സ് സർവിസ് ആയി ഡെപ്യൂേട്ടഷൻ നിയമനം നൽകിയപ്പോൾ എ.എൻ. ഷംസീർ എം.എൽ.എയുടെ ഭാര്യക്ക് കണ്ണൂരിൽ ലഭിച്ച അധ്യാപക േജാലി കോടതി ഇടപെടലിനെ തുടർന്ന് തെറിച്ചു.
എസ്.എഫ്.െഎ, ഡി.വൈ.എഫ്.െഎ നേതാവായിരുന്ന പാർട്ടി മങ്കട ഏരിയ സെക്രട്ടറിയായ പി.കെ. അബ്ദുല്ല നവാസിെൻറ ഭാര്യക്ക് കാലിക്കറ്റ് സർവകലാശാല എജുക്കേഷൻ വിഭാഗത്തിലാണ് പുതിയ നിയമനം. സർവസിൽനിന്ന് വിരമിച്ച മന്ത്രി ജി. സുധാകരെൻറ ഭാര്യയെ കേരള സർവകലാശാലയിൽ സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി നിയമിച്ചപ്പോൾ വിവാദങ്ങളെത്തുടർന്ന് രാജിവെച്ചു. കാലിക്കറ്റ് സർവകലാശാല 'അടക്കിഭരിച്ച' ശേഷം വിരമിച്ച നേതാവ് ഇപ്പോൾ മലയാളം സർവകലാശാലയിലാണ് ഭരണം.
കൊടി യോഗ്യത; നടപടിയെടുത്താലും നിയമനം
യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസിൽ അകത്തായ എസ്.എഫ്.െഎ നേതാവിെൻറ വീട്ടിൽനിന്ന് സർവകലാശാല ഉത്തരക്കടലാസ് പിടിച്ചെടുത്ത സംഭവത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തി നടപടിക്ക് വിധേയനായ അധ്യാപകനെ സർവകലാശാല അറബിക് വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസറായി നിയമനം നൽകാനും പാർട്ടി ശ്രദ്ധിച്ചു. യൂനിവേഴ്സിറ്റി കോളജിൽ പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന അധ്യാപകനെ ഉത്തര പേപ്പർ കണ്ടെടുത്ത സംഭവത്തിലും പി.എസ്.സി പരീക്ഷ നടത്തിപ്പിലെ വീഴ്ചയെ തുടർന്നും കോളജ് വിദ്യാഭ്യാസ വകുപ്പ് സ്ഥലംമാറ്റിയിരുന്നു. പരീക്ഷ ജോലികളിൽനിന്ന് സർവകലാശാല ഡീബാർ ചെയ്യുകയും ചെയ്തു. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് മറുപടി നൽകാതിരുന്നതിന് വിവരാവകാശ കമീഷൻ പിഴ ചുമത്തുകയും ചെയ്തതിന് പിന്നാലെയാണ് പാർട്ടി വക സർവകലാശാലയിൽ നിയമനം നൽകിയത്.
നിയമവിദ്യാർഥികളുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ വീഴ്ചവരുത്തിയതിന് സർവകലാശാല തന്നെ പിഴ ചുമത്തിയ തിരുവനന്തപുരം ലോ അക്കാദമി അധ്യാപികയെ സർവകലാശാലയുടെ തന്നെ നിയമപഠന വിഭാഗത്തിൽ അധ്യാപികയാക്കിയാണ് പാർട്ടി മറ്റൊരു 'പ്രൊമോഷൻ' നൽകിയത്.
അപേക്ഷാ തീയതി അവസാനിക്കുന്ന സമയത്ത് അവകാശപ്പെടാത്ത യോഗ്യതകൾക്കുപോലും മാർക്ക് നൽകിയാണ് മറ്റൊരാളെ അറബിക് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രഫസറാക്കിയത്. ഉയർന്ന യോഗ്യതക്കാരെല്ലാം പുറത്തായപ്പോൾ വിദ്യാർഥി പ്രസ്ഥാനത്തിന് കൊടിപിടിച്ചത് ഇയാൾക്ക് പാർട്ടി യോഗ്യതയും മാനദണ്ഡങ്ങൾ അട്ടിമറിക്കാനുള്ള കാരണവുമായി.
കോടതി വിധി മറച്ചുവെച്ചും സ്ഥിരപ്പെടുത്തൽ നീക്കം
സ്കോൾ കേരളയിൽ 55 പാർട്ടി ബന്ധുക്കളെ സ്ഥിരപ്പെടുത്താനുള്ള ഫയൽ മുഖ്യമന്ത്രിക്ക് അയച്ചത്, സ്ഥിരപ്പെടുത്തുന്നത് തടഞ്ഞ ഹൈകോടതി ഇടക്കാല ഉത്തരവ് മറച്ചുവെച്ച്. സംശയം ഉയർന്നതോടെ മുഖ്യമന്ത്രി ഫയലിൽ വ്യക്തത തേടിയതായാണ് വിവരം. ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിെൻറ സഹോദരി ഉൾപ്പെടെയുള്ളവരാണ് പട്ടികയിലുള്ളത്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് കരാർ കാലാവധി കഴിഞ്ഞതിനെ തുടർന്ന് അഞ്ചുമാസത്തോളം പുറത്തുനിന്നശേഷമാണ് റഹീമിെൻറ സഹോദരി സ്കോൾ കേരളയിൽ തിരികെ കയറിയത്. അതിനാൽ തുടർച്ചയായ 10 വർഷം സർവിസ് ഇല്ലാതെയാണ് ഇവരെ ഉൾപ്പെടെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നത്.
(സ്ഥിരനിയമനങ്ങൾ നടത്തേണ്ട പി.എസ്.സിയിലെ സ്ഥിതിയെന്ത്? അതേപ്പറ്റി നാളെ...)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.