Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉച്ചക്ക്​ 12 മുതൽ...

ഉച്ചക്ക്​ 12 മുതൽ മൂന്ന്​ വരെ വിശ്രമം; സംസ്ഥാനത്ത്​ ജോലി സമയം പുനഃക്രമീകരിച്ചു

text_fields
bookmark_border
ഉച്ചക്ക്​ 12 മുതൽ മൂന്ന്​ വരെ വിശ്രമം; സംസ്ഥാനത്ത്​ ജോലി സമയം പുനഃക്രമീകരിച്ചു
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ പകൽ താപനില ഉയരുന്നതിനാൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക് രമീകരിച്ച് ലേബർ കമീഷണർ പ്രണബ്‌ ജ്യോതിനാഥ് ഉത്തരവിറക്കി.

ഫെബ്രുവരി 11 മുതൽ ഏപ്രിൽ 30 വരെ പകൽ ഷിഫ്റ്റിൽ ജോലി ചെ യ്യുന്നവർക്ക് ഉച്ചക്ക്​ 12 മുതൽ മൂന്നുവരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴിനും വൈകീട്ട് ഏഴിനും ഇടക്ക്​ എട്ട്​ മണിക്കൂറായി നിജപ്പെടുത്തി.

രാവിലെയും ഉച്ചക്കുശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി യഥാക്രമം ഉച്ചക്ക്​ 12ന് അവസാനിക്കുകയും വൈകീട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യുന്നവിധം പുനഃക്രമീകരിച്ചു. സമുദ്രനിരപ്പിൽനിന്ന് 3000 അടിയിലേറെ ഉയരമുള്ള, സൂര്യാഘാതത്തിന്​ സാധ്യതയില്ലാത്ത മേഖലകളെ നിയന്ത്രണത്തി​​െൻറ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsheavy heatjob time rescheduled
News Summary - job time rescheduled in state -kerala news
Next Story