Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇവിടെ ജോഡോ, അവിടെ...

ഇവിടെ ജോഡോ, അവിടെ ഛോഡോ...; കോൺഗ്രസിനെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്

text_fields
bookmark_border
ഇവിടെ ജോഡോ, അവിടെ ഛോഡോ...; കോൺഗ്രസിനെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്
cancel

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ ഗോവയിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി ആകെയുള്ള 11 കോൺഗ്രസ് എംഎൽഎമാരിൽ എട്ട് പേർ ബി.ജെ.പിയിൽ ചേർന്നതിനെ പരിഹസിച്ച് ജോൺ ബ്രിട്ടാസ് എം.പി. 'ഇവിടെ ജോഡോ, അവിടെ ഛോഡോ' എന്ന തലക്കെട്ടിലാണ് ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

പാർട്ടി വിട്ട എം.എൽ.എമാർ സ്ഥാനാർത്ഥികളായ ഘട്ടത്തിൽ എക്കാലത്തും കോൺഗ്രസിൽ ഉറച്ചുനിൽക്കുമെന്ന് രാഹുലിന് മുമ്പാകെ ഭരണഘടന തൊട്ട് സത്യം ചെയ്തവരാണെന്ന് ​കുറിപ്പിൽ ഓർമിപ്പിച്ചു. 'പോരാത്തതിന് ഇവരെ അമ്പലത്തിലും പള്ളിയിലും മോസ്ക്കിലും കൊണ്ടുപോയി ഇതേ സത്യം ചെയ്യിച്ചു! മാർച്ചും യാത്രയുമൊക്കെ നല്ലതുതന്നെ. നരേന്ദ്രമോദിയെ നേരിടാനാണെങ്കിൽ കോൺഗ്രസിന് വേണ്ടത് സംഘടനാ-ആശയ ദൃഢതയാണെന്ന് ഇന്ന് രാവിലെ പോസ്റ്റ് ചെയ്ത ഇന്ത്യൻ എക്സ്പ്രസ് ലേഖനത്തിൽ ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. നഖശിഖാന്തം എതിർത്തവർ ഗോവയിലേയ്ക്കൊന്ന് നോക്കണം....' ബ്രിട്ടാസ് എഴുതി.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

ഇവിടെ ജോഡോ... അവിടെ ഛോഡോ...

ഗോവയിൽ ആകെയുള്ള 11 കോൺഗ്രസ് എംഎൽഎമാരിൽ എട്ട് പേർ ഇന്ന് ആഘോഷമായി ബിജെപിയിൽ ചേർന്നു. സ്ഥാനാർത്ഥികളായ ഘട്ടത്തിൽ രാഹുലിന് മുമ്പാകെ, എക്കാലത്തും കോൺഗ്രസിൽ ഉറച്ചുനിൽക്കുമെന്ന് ഭരണഘടന തൊട്ട് സത്യം ചെയ്തവരാണ്... പോരാത്തതിന് ഇവരെ അമ്പലത്തിലും പള്ളിയിലും മോസ്ക്കിലും കൊണ്ടുപോയി ഇതേ സത്യം ചെയ്യിച്ചു!

മാർച്ചും യാത്രയുമൊക്കെ നല്ലതുതന്നെ. നരേന്ദ്രമോദിയെ നേരിടാനാണെങ്കിൽ കോൺഗ്രസിന് വേണ്ടത് സംഘടനാ-ആശയ ദൃഢതയാണെന്ന് ഇന്ന് രാവിലെ പോസ്റ്റ് ചെയ്ത ഇന്ത്യൻ എക്സ്പ്രസ് ലേഖനത്തിൽ ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. നഖശിഖാന്തം എതിർത്തവർ ഗോവയിലേയ്ക്കൊന്ന് നോക്കണം....

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:John BrittasCongressBharat Jodo Yatra
News Summary - Jodo here, Chodo there...; John Brittas mocks Congress
Next Story