സൈബർ ആക്രമണം നേരിടുന്നു, രാഷ്ട്രീയ നേതാക്കൾ അണികളെ താക്കീത് ചെയ്യണമെന്ന് ജോ ജോസഫിന്‍റെ ഭാര്യ
text_fieldsതൃക്കാക്കര: ഗുരുതരമായ സൈബർ ആക്രമണമാണ് നേരിടുന്നതെന്ന് തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥിയുടെ ഭാര്യ ഡോ. ദയ പാസ്കൽ. വ്യാജ വിഡിയോയാണ് ജോ ജോസഫിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ക്രൂരമായ പ്രവർത്തനമാണിതെന്നും ദയാ ഭാസ്കൽ പറഞ്ഞു.
ആരോഗ്യകരമായ സംവാദങ്ങൾ നടത്തുവാൻ ആശയ ദാരിദ്യമുള്ളത് കൊണ്ടാണ് അപവാദങ്ങൾ പ്രചരിപ്പിക്കുന്നത്. ഇല്ലാത്ത പച്ചക്കള്ളങ്ങൾ പറഞ്ഞാണ് വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുന്നത്. രാഷ്ട്രീയ പാർട്ടിയിലെ മുതിർന്ന നേതാക്കൾ അണികളെ താക്കീത് ചെയ്യണമെന്നും ദയ പാസ്കൽ ആവശ്യപ്പെട്ടു.
ജോ ജോസഫിന്‍റേതെന്ന് ആരോപിക്കുന്ന തരത്തിലുള്ള അശ്ലീല വിഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഈ സംഭവത്തിൽ എൽ.ഡി.എഫ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.