ജോണും ബ്രില്യൻറും ക്യാമ്പിൽ തിരിച്ചെത്തി, ഗൗരിയമ്മയോടൊത്തുള്ള ധന്യമായ ഓർമകളുമായി
text_fieldsആലപ്പുഴ: സിവിൽ പൊലീസ് ഓഫിസർമാരായ പൊള്ളേത്തൈ സ്വദേശി കെ.എൽ. ജോണും പുന്നമട സ്വദേശി ബ്രില്യൻറ് വർഗീസും കെ.ആർ. ഗൗരിയമ്മയുടെ പേഴ്സനൽ സെക്യൂരിറ്റി ഓഫിസർ പദവിയിൽനിന്ന് വിടുതൽ വാങ്ങി ആലപ്പുഴ ആംഡ് റിസർവ് ക്യാമ്പിൽ തിരിച്ചെത്തി. ഗൗരിയമ്മയെപ്പോലെ സമാനതകളില്ലാത്ത നേതാവിെൻറ ജീവിത സായാഹ്നത്തിൽ അവർക്കൊപ്പം മൂന്നരവർഷം ചെലവഴിക്കാനായതിെൻറ അഭിമാനവും ചാരിതാർഥ്യവും ഇരുവർക്കും സ്വന്തം.
കൊച്ചുമക്കളോടെന്ന പോലെയുള്ള വാത്സല്യമായിരുന്നു ഗൗരിയമ്മക്ക്. ഡ്യൂട്ടിയിൽ പ്രവേശിക്കുേമ്പാഴും ഇറങ്ങുേമ്പാഴും പേരുപറഞ്ഞുതന്നെ സംസാരിക്കും. അതേസമയം ഇടക്ക് വിളിക്കുേമ്പാൾ ദൃശ്യമാധ്യമങ്ങളിലൂടെ എല്ലാവരും കേട്ടറിഞ്ഞ 'എടാ പൊലീസേ' വിളിയായിരുന്നു. ബ്രില്യൻറിനോട് ആരാടാ നിനക്ക് ഈ പേരിട്ടതെന്ന് ചോദിച്ച് കളിയാക്കലും പതിവായിരുന്നെന്ന് അവർ അനുസ്മരിച്ചു. മറ്റ് പലർക്കും ലഭിക്കാത്ത പുണ്യമായിരുന്നു ഇൗ ഒൗദ്യോഗിക ചമുതല. ധന്യമായ ആ ഓർമകൾ ജീവിതത്തിലെന്നും കൂട്ടായി ഉണ്ടാകുമെന്ന് ജോണും ബ്രില്യൻറും പറയുന്നു. 99ാം വയസ്സിൽ മരിച്ച അമ്മൂമ്മ മേരിയെ ജോണും 96ാം വയസ്സിൽ മരിച്ച വല്യമ്മച്ചി മറിയാമ്മയെ ബ്രില്യൻറും ഗൗരിയമ്മയിൽ കണ്ടു. ഇടക്കൊക്കെ ദേഷ്യപ്പെടുമെങ്കിലും ക്ഷണനേരത്തിനുള്ളിൽ അത് വാത്സല്യത്തിന് വഴിമാറും. ആതിഥ്യമര്യാദ ഒന്നുവേറെ തന്നെയായിരുന്നു. അസുഖം ഭേദമായി ആരോഗ്യത്തോടെ തിരിച്ചുവരുമെന്നാണ് കരുതിയത്. തിരുവനന്തപുരത്ത് അന്ത്യനിമിഷംവരെ ഗൗരിയമ്മയോടൊപ്പം ഉണ്ടാകാൻ കഴിഞ്ഞത് വലിയ ഭാഗ്യം.
മഹാപ്രളയകാലത്ത് വീട്ടിൽ വെള്ളം കയറിയോയെന്ന് അന്വേഷിച്ചുകൊണ്ടിരുന്ന ഗൗരിയമ്മ ചാത്തനാട്ടെ വീടിെൻറ മുകൾനിലയിൽ കുടുംബത്തോടൊപ്പം താമസിക്കാൻ പറഞ്ഞ കരുതൽ മറക്കാനാവില്ലെന്ന് ബ്രില്യൻറ് ഓർക്കുന്നു.
വിവാഹത്തെക്കുറിച്ച് കൂടെക്കൂടെ ഓർമിപ്പിക്കുമായിരുന്ന ഗൗരിയമ്മ, തനിക്ക് പറ്റിയ പെൺകുട്ടിയെ കണ്ടെത്തണമെന്ന് പലരോടും പറയുമായിരുെന്നന്നും ഈ 29കാരൻ കൂട്ടിച്ചേർത്തു.
ചേർത്തല അഭിഭാഷകയായിരിക്കുേമ്പാൾ മജിസ്േട്രറ്റിനോട് രൂക്ഷമായി പ്രതികരിക്കേണ്ടിവന്ന സംഭവം ഗൗരിയമ്മ അനുസ്മരിക്കാറുണ്ടായിരുന്നുവെന്ന് േജാണും പറയുന്നു. ലൂയിസ്-റീത്ത ദമ്പതികളുടെ മകനായ ജോണിെൻറ ഭാര്യ ഡൈനീഷ്യ (രേഷ്മ) ബി.എഡ് വിദ്യാർഥിനിയാണ്. മകൾ: എമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.