കൊട്ടക്കാമ്പൂർ ഭൂമി കൈേയറ്റം: ജോയ്സ് ജോർജിനെ ന്യായീകരിച്ച് വീണ്ടും സർക്കാർ
text_fieldsതിരുവനന്തപുരം: കൊട്ടക്കാമ്പൂർ ഭൂമി കൈയേറ്റ വിഷയത്തിൽ ജോയ്സ് ജോർജ് എം.പിയെ ന്യായീകരിച്ച് വീണ്ടും സർക്കാർ. കൊട്ടക്കാമ്പൂരിൽ ജോയ്സ് ജോർജ് എം.പി ഭൂമി ൈകയേറിയിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. വയനാടും ഭൂമി കൈയേറ്റ വാർത്തകൾ പുറത്തു വന്നതോടെ പ്രതിപക്ഷം വിഷയം സഭയിൽ ഉന്നയിക്കുകയായിരുന്നു.
എന്നാൽ ജോയ്സ് ജോർജ് ഭൂമി കൈയേറിയില്ലെന്ന മന്ത്രിയുെട പരാമർശം പ്രതിപക്ഷ ബഹളത്തിനിടയാക്കി. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണ്. ആ സാഹചര്യത്തിൽ ജോയ്സ് ജോർജിനെ നിയമസഭയിൽ റവന്യൂമന്ത്രി തന്നെ ന്യായീകരിക്കുന്നതെങ്ങനെ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. എം.പി എന്ന നിലയിൽ അദ്ദേഹം ഭൂമി കൈയേറിയിട്ടില്ല എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് മന്ത്രി വിശദീകരിച്ചു. പരമ്പരാഗതമായി കൈമാറി വന്ന ഭൂമിയാണ് ജോയ്സിെൻറയും കുടുംബത്തിെൻറയും കൈവശമുള്ളത് എന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം റവന്യൂമന്ത്രിയെ ശക്തമായി വിമർശിച്ചു.
ജോയ്സ് ജോർജനെതിരെ പ്രതിപക്ഷം ദുരാരോപണം ഉന്നയിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.
ൈകേയറ്റക്കാർക്ക് കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിെര ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രിയും വ്യക്തമാക്കി. കൈേയറ്റം ഒഴിപ്പിക്കുന്നതിന് മുൻകൈയെടുത്ത ഒരു ഉദ്യോഗസ്ഥനെയും ശിക്ഷിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും റവന്യു മന്ത്രി വിശദീകരിച്ചു. സർക്കാർ ഭൂമി കൈയേറ്റവും അതിനെതിരായ നടപടികളെയും കുറിച്ചുള്ള പ്രതിപക്ഷത്തിെൻറ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.