Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sept 2019 5:07 PMUpdated On
date_range 9 Sept 2019 5:09 PMജോയ്സ് ജോർജിെൻറ പട്ടയം റദ്ദാക്കൽ; സി.പി.എമ്മിനേറ്റത് കനത്ത പ്രഹരം
text_fieldsbookmark_border
തിരുവനന്തപുരം: ഇടുക്കി മുൻ എം.പി ജോയ്സ് ജോർജിെൻറ പട്ടയം റദ്ദാക്കപ്പെട്ടതിൽ സി.പി.എ മ്മിനേറ്റത് കനത്ത പ്രഹരം. കൊട്ടക്കാമ്പൂർ ഭൂമി സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകളി ലെല്ലാം കൈയേറ്റം ചൂണ്ടിക്കാണിച്ചിട്ടും ജോയ്സിന് രാഷ്ട്രീയ സംരക്ഷണം ലഭിച്ചതിനാലാണ് കേസ് ഇത്രയും നാൾ നീണ്ടത്. അനധികൃതമായ ഭൂമി കൈവശപ്പെടുത്തിയതിനെതിരെ പ്രതിപക്ഷം രം ഗത്തെത്തിയപ്പോള് ജോയ്സിനെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു. ജോയ്സ ിേൻറത് കൈയേറ്റ ഭൂമിയല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇപ്പോൾ ജോയ്സിെൻറയു ം കുടുംബത്തിേൻറതും വ്യാജ പട്ടയമെന്ന് കണ്ടെത്തി ദേവികുളം സബ് കലക്ടര് റദ്ദാക്കിയതോടെ മുഖ്യമന്ത്രിയും പ്രതിരോധത്തിലായി.
2014 ജൂൺ 21നാണ് മുൻ അഡീഷനൽ ചീഫ് സെക്രട്ടറി നിവേദിത പി. ഹരെൻറ നേതൃത്വത്തിലുള്ള സംഘത്തെ ഭൂമി കൈയേറ്റം അന്വേഷണത്തിന് നിയോഗിച്ച് സർക്കാർ ഉത്തരവിട്ടത്. ആ വർഷം സെപ്റ്റംബർ അവസാനം സമർപ്പിച്ച റിപ്പോർട്ടിൽ പവർ ഓഫ് അറ്റോർണി എഴുതി വാങ്ങി ഭൂമി ൈകമാറ്റം നടത്തുന്നത് പൂർണമായി നിരോധിക്കണമെന്ന് നിർദേശിച്ചു. നിയമപരമായി നിശ്ചിത കാലത്തിനുള്ളിൽ പവർ ഓഫ് അറ്റോർണി അനുവദിക്കരുത്. റവന്യൂ രേഖകൾ പരിശോധിച്ചാൽ നിരവധി േകസുകളിൽ ആദ്യം ഭൂമി ൈകമാറ്റം ചെയ്തത് പവർ ഓഫ് അറ്റോർണിയിലൂടെയാണ്. പിൽക്കാലത്ത് റവന്യൂവകുപ്പ് ഇത് ശരിയായ ൈകമാറ്റമാക്കി മാറ്റുന്നു. ഇങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നതിെൻറ വ്യാപ്തി വളരെ വലുതാണ്. ഇതിെനതിരെ നടപടി സ്വീകരിക്കണമെന്നാണ് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് നിവേദിത നൽകിയ നിർദേശം. കാര്യക്ഷമതയുള്ള, വ്യക്തിതാൽപര്യങ്ങൾ ഇല്ലാത്ത ഓഫിസറെ ഇക്കാര്യത്തിെൻറ നടത്തിപ്പിന് ഇടുക്കിയിൽ നിയമിക്കണമെന്നായിരുന്നു നിവേദിതയുടെ മറ്റൊരു നിർദേശം.
പ്രവർത്തനങ്ങളെല്ലാം പൂർത്തീകരിക്കണമെങ്കിൽ സെറ്റിൽമെൻറ് ഓഫിസർ ഉത്തരവാദിത്തവും കടമയും നിർവഹിക്കണം. പരിശോധന മൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കാമെന്നായിരുന്നു നിവേദിത ചൂണ്ടിക്കാണിച്ചത്. എന്നാൽ, ജോയ്സിെൻറ ഭൂമിയുടെ കാര്യത്തിൽ അഞ്ചുവർഷമെടുത്തു. രാഷ്ട്രീയ ക്രിമിനൽ സംഘത്തിെൻറ േനതൃത്വത്തിലാണ് പരിശോധനയെ എതിർക്കുന്നതെന്നും നിവേദിത വ്യക്തമാക്കി. സബ് കലക്ടർക്ക് മുന്നിൽ ഭൂമിയുടെ മതിയായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ജോയ്സിന് ഇനിയും ഹൈകോടതിയിൽ അപ്പീൽ നൽകാം.
മുഖം നഷ്ടപ്പെട്ട യുവ െഎ.എ.എസ് ലോബിയുടെ ഗൂഢാലോചന –ജോയ്സ് ജോർജ്
ചെറുതോണി: പൊതുസമൂഹത്തിൽ മുഖം നഷ്ടപ്പെട്ട യുവ ഐ.എ.എസ് ലോബിയുടെ ഗൂഢാലോചനയാണ് കൊട്ടക്കാമ്പൂരിലെ തെൻറ പട്ടയം റദ്ദാക്കലിനു പിന്നിലെന്ന് മുൻ എം.പി ജോയ്സ് ജോർജ്. സാമൂഹികവിരുദ്ധ നടപടികളിലൂടെ തകർന്നുവീണ നന്മമരങ്ങളുടെ പിടിച്ചുനിൽപ് നീക്കമാണ് പുറത്തുവരുന്നത്. മുമ്പേ ഇടുക്കിക്കാർ ചൂണ്ടിക്കാണിച്ച യാഥാർഥ്യങ്ങൾ വൈകിയെങ്കിലും തിരിച്ചറിഞ്ഞതോടെ മാധ്യമലോകം കൈവിട്ടപ്പോൾ തന്നെ ബലിയാടാക്കി തിരിച്ചുവരവിനുള്ള ശ്രമമാണ് ചിലർ നടത്തുന്നതെന്നും ജോയ്സ് പറഞ്ഞു.
ചില റവന്യൂ ഉദ്യോഗസ്ഥർ ഇപ്പോഴും ബാഹ്യശക്തികളുടെ നിയന്ത്രണത്തിൽ തന്നെയാണെന്ന് തെളിയിക്കുന്നതാണ് ദേവികുളം സബ് കലക്ടറുടെ നടപടി. മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സബ് കലക്ടർ തുടങ്ങിെവച്ച നടപടി ശരിയെന്ന് സ്ഥാപിക്കുന്നതിനാണ് പട്ടയം വീണ്ടും റദ്ദാക്കിയത്. കപട പരിസ്ഥിതിവാദികളും സ്ഥാപിതതാൽപര്യക്കാരും ജനപ്രതിനിധി അല്ലാതായിട്ടും വൈരനിര്യാതന ബുദ്ധിയോടെ തന്നെ പിന്തുടർന്ന് നിയമവിരുദ്ധമായ നടപടികളിലൂടെ വ്യക്തിഹത്യ ചെയ്യുകയാണ്. ഈ വേട്ടയാടലിന് ഒരിക്കലും കീഴടങ്ങില്ലെന്നും ജോയ്സ് വ്യക്തമാക്കി. മുമ്പ് പട്ടയം റദ്ദാക്കിയതിനെതിരെ നൽകിയ അപ്പീൽ തീർപ്പാക്കി ജില്ല കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിയമത്തിെൻറ പ്രാഥമിക അറിവുപോലും ഇല്ലാത്ത രീതിയിലാണ് സബ് കലക്ടർ പ്രവർത്തിച്ചിട്ടുള്ളത്.
എല്ലാ വിചാരണ തീയതികളിലും അഭിഭാഷകർ കൃത്യമായി ഹാജരായിരുന്നു. അഭിഭാഷകൻ മുഖേന ഹാജരായാൽ മതിയെന്ന് ഹൈകോടതി ഉത്തരവിട്ടതനുസരിച്ചാണിത്. അഭിഭാഷകർ മുഖേന ഹാജരായി പട്ടയവും ആധാരവും കരംകെട്ടിയ രസീതും ഹാജരാക്കിയതാണ്. പട്ടയ നടപടികളിലെ ഒരു ഘട്ടത്തിലും ഇടപെടുകയോ താൻ നേരിട്ട് ബന്ധപ്പെടുകയോ ചെയ്തതായി കണ്ടെത്തലില്ല. ഉദ്യോഗസ്ഥതലത്തിൽ നടന്ന പട്ടയനടപടികളിലെ വീഴ്ചകൾ ആധാരമാക്കി 18 വർഷം കരം തീർത്ത ഭൂമിയുടെ പട്ടയമാണ് റദ്ദാക്കിയിരിക്കുന്നതെന്നും ജോയ്സ് പറഞ്ഞു.നടപടികളിൽ നിയമപരമായി നിലനിൽക്കുന്ന ന്യൂനതകൾ ഉണ്ടെങ്കിൽ ഭൂമിയിൽ അവകാശം ഉന്നയിക്കില്ലെന്ന് ആരോപണം ഉന്നയിക്കപ്പെട്ട 2014ൽ തന്നെ പരസ്യനിലപാട് എടുത്തിട്ടുള്ളതാണ്– അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story