Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാനിക്കായി നാട്...

ഷാനിക്കായി നാട് കൈകോർക്കുന്നു...

text_fields
bookmark_border
shani want to help
cancel
camera_alt

ഷാനി

ത​ളി​പ്പ​റ​മ്പ്: എ​സ്.​എം.​എ രോ​ഗം ബ​ാധി​ച്ച മൂ​ന്ന് വ​യ​സ്സു​കാ​രി​യു​ടെ ചി​കി​ത്സ ചെ​ല​വ് ക​ണ്ടെ​ത്താ​ൻ നാ​ട് കൈ​കോ​ർ​ക്കു​ന്നു. പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡാ​യ വാ​യാ​ട്ടെ കോ​റോം കു​ടി​യ​ൻ ഷാ​ജി - റോ​ഷ്നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഷാ​നി​യാ​ണ് സ്പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി (എ​സ്.​എം.​എ) ബാ​ധി​ച്ച് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രു​ടെ മ​റ്റൊ​രു മ​ക​ൻ ഇ​ഷാ​നും ഇ​തേ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണ്.

ഇ​ഷാ​ന് അ​മേ​രി​ക്ക​ൻ എ​ൻ.​ജി.​ഒ സം​ഘ​ട​ന​വ​ഴി സൗ​ജ​ന്യ മ​രു​ന്ന് ല​ഭി​ച്ചി​രു​ന്നു. ഷാ​നി​യു​ടെ ചി​കി​ത്സ​ക്ക് ആ​റു കോ​ടി​യാ​ണ് ആ​വ​ശ്യ​മെ​ന്ന് ചി​കി​ത്സ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഈ ​തു​ക താ​ങ്ങാ​വു​ന്ന​തി​ലു​മ​പ്പു​റ​മാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ, എം.​പി കെ. ​സു​ധാ​ക​ര​ൻ എ​ന്നി​വ​ർ മു​ഖ്യ​ര​ക്ഷാ​ധി​ക​ളാ​യും പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി. ​ഷീ​ബ ചെ​യ​ർ​മാ​നും പി.​സി. റ​ഷീ​ദ് ജ​ന​റ​ൽ ക​ൺ​വീ​ന​റും ഇ​ബ്രാ​ഹിം​കു​ട്ടി തി​രു​വ​ട്ടൂ​ർ ട്ര​ഷ​റ​റാ​യും ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​ത്.

ഫെ​ഡ​റ​ൽ ബാ​ങ്ക് ത​ളി​പ്പ​റ​മ്പ് ബ്രാ​ഞ്ചി​ൽ ഷാ​നി ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി​യു​ടെ പേ​രി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 11270200017719. ഐ.​എ​ഫ്.​സി കോ​ഡ്: FDRL0001127. ഗൂ​ഗ്ൾ പേ ​ന​മ്പ​ർ: 917902391355. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സി.​എം. കൃ​ഷ്ണ​ൻ, ടി. ​ഷീ​ബ, പി.​സി. റ​ഷീ​ദ്, ഇ​ബ്രാ​ഹിം കു​ട്ടി തി​രു​വ​ട്ടൂ​ർ, ഇ.​ടി. രാ​ജീ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Joins hands for Shani ...
Next Story