കോൺഗ്രസുമായി കൈകോർത്തു; ചെല്ലാനം പഞ്ചായത്തിൽ ട്വൻറി20ക്ക് പ്രസിഡൻറ് സ്ഥാനം
text_fieldsപള്ളുരുത്തി: കോൺഗ്രസും ട്വൻറി20യും കൈകോർത്ത് ചെല്ലാനം ഗ്രാമപഞ്ചായത്ത് ഭരണം സി.പി.എമ്മിൽനിന്ന് പിടിച്ചെടുത്തു.
പ്രസിഡൻറായി ട്വൻറി20യിലെ കെ.എൽ. ജോസഫും വൈസ് പ്രസിഡൻറായി കോൺഗ്രസിലെ അനില സെബാസ്റ്റ്യനും തെരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച രാവിലെ നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് മുൻ പ്രസിഡൻറ് സി.പി.എമ്മിലെ കെ.ഡി. പ്രസാദിനെയാണ് സഖ്യം പരാജയപ്പെടുത്തിയത്.
21 അംഗ പഞ്ചായത്തിൽ കെ.ഡി. പ്രസാദിന് ഒമ്പത് വോട്ട് ലഭിച്ചപ്പോൾ കെ.എൽ. ജോസഫിന് 12 വോട്ട് ലഭിച്ചു. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് സി.പി.എമ്മിലെ വി.എ. മാർഗരറ്റിനെയാണ് അനില സെബാസ്റ്റ്യൻ പരാജയപ്പെടുത്തിയത്.
കണയന്നൂർ കോഓപറേറ്റിവ് സൊസൈറ്റി രജിസ്ട്രാർ കെ. ശ്രീലേഖയായിരുന്നു വരണാധികാരി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ഒമ്പത് പേരും ട്വൻറി20യിലെ എട്ട് പേരും കോൺഗ്രസിലെ നാല് പേരുമാണ് വിജയിച്ചത്. അന്ന് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്വൻറി20 വിട്ടുനിൽക്കുകയായിരുന്നു.
ഇേതാടെയാണ് സി.പി.എം അധികാരത്തിലെത്തിയത്. ട്വൻറി20യുടെ കടന്നുവരവാണ് കോൺഗ്രസിന് സീറ്റ് കുറച്ചതെന്ന വാദം പ്രാദേശിക നേതൃത്വം ഉയർത്തിയതാണ് ജില്ല നേതാക്കൾ ആവശ്യപ്പെട്ടിട്ടും സഖ്യം ഉണ്ടാകാതിരുന്നത്.കോൺഗ്രസ് ജില്ല പ്രസിഡൻറായി ചാർജെടുത്ത മുഹമ്മദ് ഷിയാസിെൻറ നീക്കം പുതിയ സഖ്യത്തിന് വഴിയൊരുക്കി.
ട്വൻറി20, കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം ഡി.സി.സി പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു. ഷാജി കുറുപ്പശ്ശേരി അധ്യക്ഷത വഹിച്ചു. ട്വൻറി20 പ്രസിഡൻറ് പവിഴം ബിജു, തമ്പി സുബ്രഹ്മണ്യം, ടോണി ചമ്മണി, എം.പി. ശിവദത്തൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.