പുതിയ പാര്‍ട്ടി പ്രഖ്യാപനം നനഞ്ഞ പടക്കം -ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
text_fieldsകൊച്ചി: ക്രൈസ്തവ സമുദായ അംഗങ്ങളെ കൂട്ടത്തോടെ സംഘ്പരിവാര്‍ പാളയങ്ങളിലെത്തിക്കാമെന്ന വ്യാമോഹത്തോടെ ചില സ്ഥാനമോഹികള്‍ നടത്തിയ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നനഞ്ഞ പടക്കമെന്ന് ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. ആര്‍.എസ്.എസിന്‍റെ രൂപവത്കരണ കാലം മുതല്‍ ക്രൈസ്തവരെ ശത്രുവായിക്കണ്ട് നിരന്തരം ദ്രോഹിക്കുകയും സംഘടിത ആക്രമണങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. അവരുമായി സ്വകാര്യ നേട്ടങ്ങള്‍ക്കായി ചില ബിഷപ്പുമാരും കൂട്ടരും അനഭിലഷണീയവും അവിഹിതവുമായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ രാഷ്ട്രീയ പാപ്പരത്തമാണ്.
കര്‍ദിനാള്‍ ആലഞ്ചേരിയുടെ സാമ്പത്തിക തട്ടിപ്പുകേസുകളില്‍നിന്ന് രക്ഷപ്പെടുന്നതിന് നടത്തുന്ന ഈ ഹീനകൃത്യത്തിന് ഇന്നല്ലെങ്കില്‍ നാളെ അവര്‍ മറുപടി പറയേണ്ടി വരുമെന്നും അവരെ വിശ്വാസികള്‍ ജനകീയ വിചാരണ നടത്തുമെന്നും ജെ.സി.സി ചൂണ്ടിക്കാട്ടി.
പ്രസിഡന്‍റ് ഫെലിക്സ് ജെ. പുല്ലൂടന്‍ അധ്യക്ഷത വഹിച്ച കേന്ദ്രസമിതി യോഗത്തില്‍ സെക്രട്ടറി ജോസഫ് വെളിവില്‍, അഡ്വ. ജോസ് ജോസഫ്, കെ.ജെ. പീറ്റര്‍, അഡ്വ. വര്‍ഗീസ് പറമ്പില്‍, ആന്‍റോ കൊക്കാട്ട്, എന്‍.ജെ. മാത്യു, ലോനപ്പന്‍ കോനുപറമ്പന്‍, അഡ്വ. ഹോര്‍മിസ് തരകന്‍, സ്റ്റാന്‍ലി പൗലോസ്, ലോനന്‍ ജോയ്, ബാബു ഈരത്തറ, ജോസഫ് പനമൂടന്‍, ജോസ് മേനാച്ചേരി, ജോര്‍ജ് കട്ടിക്കാരന്‍, അഡ്വ. എബനേസര്‍ ചുള്ളിക്കാട്ട്, ജോസഫ് സയണ്‍, പി.ജെ. മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.