വനത്തിൽ കുടുങ്ങിയ അയ്യപ്പൻമാരെ സംയുക്ത സേന രക്ഷപ്പെടുത്തി
text_fieldsശബരിമല: പുല്ലുമേട് വഴി ശബരിമല ദർശനത്തിനെത്തി വനത്തിനുള്ളിൽ കുടുങ്ങിയ മൂന്ന് തീർഥാടകരെ സംയുക്ത സേന രക്ഷപ്പെടുത്തി. സന്നിധാനത്ത് നിന്നും മൂന്ന് കിലോമീറ്റർ ഉള്ളിലായി വനത്തിൽ കഴുതക്കുഴിക്ക് സമീപമാണ് തീർഥാടകർ കുടുങ്ങിപ്പോയത്.
ചെന്നൈ ഏലൂർ റാണിപ്പേട്ട് സ്വദേശികളായ വരുൺ (20), കോടീശ്വരൻ (40), ലക്ഷ്മണൻ (50) എന്നിവരെയാണ് വ്യാഴാഴ്ച വൈകിട്ടോടെ വനം വകുപ്പ്, എൻ ഡി ആർ എഫ്, പൊലീസ് എന്നിവരുടെ സംയുക്ത സേന രക്ഷിച്ചത്.
വൈകിട്ട് ആറരയോടെ പാണ്ടിത്താവളത്തെ വനം വകുപ്പിന്റെ എയ്ഡ്പോസ്റ്റിൽ എത്തിയ സഹ തീർഥാടകരാണ് മൂന്ന് പേർ വനത്തിൽ കുടുങ്ങിയ വിവരം അറിയിച്ചത്.
തുടർന്ന് തെരച്ചിലിനായി വനത്തിനുള്ളിലേക്ക് പോയ സംയുക്ത സേനാംഗങ്ങൾ മൂന്ന്പേരെയും കണ്ടെത്തി രാത്രി എട്ടരയോടെ പാണ്ടിത്താവളത്തിൽ എത്തിച്ചു. തുടർന്ന് മൂവരെയും സന്നിധാനം ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.