ജോജുവിന്റെ സംസ്കാരമാണ് ആ ഫോൺ കാേളിൽ പ്രതിഫലിക്കുന്നത്; അയാളുടെ രാഷ്ട്രീയവുമായി ഇത് ഇഴചേർന്ന് കിടക്കുന്നു - അലോഷ്യസ് സേവ്യർ
text_fieldsകോഴിക്കോട്: ജോജു ജോർജിനെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. സമൂഹ മാധ്യമമായ ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം. വിമർശനങ്ങളെ ഉൾകൊള്ളാനാവുകയെന്നത് സമൂഹത്തിൽ ജീവിക്കുമ്പോൾ മനുഷ്യർക്ക് വേണ്ട അടിസ്ഥാന മര്യാദയാണ്. വിമർശകരെ പരിഹസിക്കുന്നതിനും അധിക്ഷേപിക്കുന്നതിനുമൊപ്പം ഭീഷണിപ്പെടുത്തുകകൂടിയാണ് ജോജു ജോർജ് ചെയ്യുന്നതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വിമർശനങ്ങളെ ഉൾകൊള്ളാനാവുക എന്നത് ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ മനുഷ്യർക്ക് വേണ്ട അടിസ്ഥാന മര്യാദയാണ്, വിമർശകരെ മുഴുവൻ പരിഹസിക്കുന്നതും അധിക്ഷേപിക്കുന്നതും പോരാഞ്ഞ് ഭീഷണി കൂടി പയറ്റി നോക്കുകയാണ് നടനും സംവിധായകനുമായ ജോജു ജോർജ്ജ്!
ജോജു ജോർജിന്റെ ഒടുവിൽ പുറത്തിറങ്ങിയ “പണി” എന്ന ചിത്രത്തിൽ സ്ത്രീ കഥാപാത്രത്തെ objectify ചെയ്യുന്നതും റേപ്പ് ഉൾപ്പടെ അപകടകരമായ രീതിയിൽ portray ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പ്രൊഫൈലിൽ റിവ്യു എഴുതിയ പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ Adarsh HS നെ കഴിഞ്ഞ ദിവസം രാത്രിയിലാണ് ജോജു വിളിക്കുന്നതും ഭീഷണി പെടുത്തുന്നതും, കാൾ റെക്കോർഡിങ് ഉൾപ്പെടെ ആദർശ് പുറത്ത് വിട്ടിട്ടുണ്ട്.
ജോജുവിന്റെ സംസ്കാരമാണ് ആ ഫോൺ കോളിൽ ഉടനീളം പ്രതിഫലിപ്പിക്കുന്നത്, അത് അയാളുടെ രാഷ്ട്രീയവുമായി ഇഴചേർന്ന് കിടക്കുന്നതാണ്, ചെറിയ റോളുകളിൽ നിന്ന് വളർന്നു വന്ന നല്ലൊരു അഭിനേതാവ് തുടർച്ചയായ ഇത്തരം പെരുമാറ്റങ്ങളിലൂടെ അധഃപതിക്കുന്നത് കാണുമ്പോൾ സഹതാപം മാത്രം.
ആദർശിന് നേരെ ചില പ്രത്യേക കോണുകളിൽ നിന്ന് അധിക്ഷേപങ്ങൾ ഉയരുന്നുണ്ട്, ജോജുവിന്റേതിന് സമാനമായ സംസ്കാരവും “സ്വഭാവഗുണങ്ങളുമുള്ള” കുറെയേറെ ആളുകളെ കാര്യവട്ടം ക്യാമ്പസ്സിൽ കണ്ട് പരിചയിച്ച ആദർശിന് ഇതിൽ വലിയ അൽഭുതമൊന്നും തോന്നാനിടയില്ല,
ആദർശിനെ അധിക്രമിക്കാൻ ഏതെങ്കിലും തരത്തിലുള്ള നടപടികളുമായി ജോജു ഉൾപ്പടെയുള്ള ആളുകൾ കടന്നുവന്നാൽ നിയമപരമായും അല്ലാതെയും കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ പരിപൂർണ പിന്തുണ ഗവേഷക വിദ്യാർത്ഥികൂടിയായ ആദർശിനുണ്ടാവും.
പ്രിയപ്പെട്ടവനൊപ്പം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.