'ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്'; കേരളീയത്തിനെതിരെ വിമർശനവുമായി ജോളി ചിറയത്ത്
text_fieldsതിരുവനന്തപുരം: കേരളപ്പിറവിയോടു അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന് കേരളീയം ഉദ്ഘാടന ചടങ്ങില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറഞ്ഞതിനെ നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത് വിമര്‍ശിച്ചു. ഉദ്ഘാടന ചടങ്ങില്‍ നിന്നുള്ള ചിത്രം പങ്കുവച്ചായിരുന്നു ജോളിയുടെ കുറിപ്പ്. 'ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്' എന്നാണ് ജോളി സമൂഹമാധ്യമത്തിൽ കുറിച്ചത്.
വേദിയിൽ മന്ത്രിമാരായ ആർ.ബിന്ദു, വീണാ ജോർജ് നടിയും നർത്തകിയുമായ ശോഭന എന്നിവർ ഉണ്ടായിരുന്നുവെങ്കിലും ഇവർ പിറകിലേക്ക് ഒതുക്കപ്പെട്ടത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നതിനിടെയാണ് നടിയുടെ കുറിപ്പ്. കാലം ഇത്രയും പുരോഗമിച്ചിട്ടും സ്ത്രീകളുടെ സാന്നിധ്യം പുറകോട്ട് പോകുന്നതായാണ് തോന്നുന്നത്.
ഇത്തരം കാര്യങ്ങളിൽ മുമ്പ് മതസംഘനകളെയാണ് വിമർശിച്ചിരുന്നത് എന്നാൽ ഇപ്പോൾ നമ്മൾ ഇവിടെ എന്താണ് കണ്ടത്? എത്ര അശ്ലീലമാണ് ഈ ചിത്രങ്ങൾ. സ്ത്രീ സാന്നിധ്യം ആ ചിത്രത്തിൽ ഒരറ്റത്താണ്. ഇടതുപക്ഷ സർക്കാർ നടത്തുന്ന പരിപാടിയിൽ ഇങ്ങനെയാവുക എന്നു പറയുമ്പോൾ നമുക്കിനി ആരെയാണ് വിമർശിക്കാൻ അധികാരമുള്ളത്?
സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്നതിനെ കുറിച്ചുള്ള ചർച്ചക്കിടെ ഇത്തരം ചിത്രങ്ങൾ കാണുമ്പോൾ നാണക്കേട് തോന്നുവെന്നും ജോളി ചിറയത്ത് മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.