സിസ്റ്റർ അഭയയയോട് ഫാ. നായ്ക്കാംപറമ്പിൽ ചെയ്തത് പൊറുക്കാനാകാത്ത തെറ്റ് -ജോമോൻ പുത്തൻപുരക്കൽ
text_fields
കോട്ടയം: കൊല്ലപ്പെട്ട സിസ്റ്റർ അഭയയെ അപമാനിക്കുംവിധം അൾത്താരയിൽനിന്ന് പരാമർശങ്ങൾ നടത്തിയ മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലെ ഫാ. മാത്യു നായ്ക്കാംപറമ്പിൽ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണെന്ന് അഭയ ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരക്കൽ. കോട്ടയം പ്രസ്ക്ലബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമോന്നത അന്വേഷണ ഏജൻസിയായ സി.ബി.ഐയാണ് കേസ് അന്വേഷിച്ചത്. ഹൈകോടതിയിലും സുപ്രീംകോടതിയിലും പ്രതികളുടെ നിരപരാധിത്വം ബോധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. സിസ്റ്റർ അഭയ കള്ളനെക്കണ്ട് ഭയന്ന് ഓടുേമ്പാൾ കിണറ്റിൽ വീണ് മരിച്ചതാണെന്ന ഫാ. നായ്ക്കാംപറമ്പിലിെൻറ വെളിപാട് നിയമസംവിധാനത്തെ െവല്ലുവിളിക്കുന്നതാണ്. കോടതി ശിക്ഷിച്ച പ്രതികൾ നിരപരാധികളാെണന്ന് പറഞ്ഞ റിട്ട. ജഡ്ജി എബ്രഹാം മാത്യുവിന് പിന്നിൽ റിട്ട. ജഡ്ജി സിറിയക് ജോസഫ് ആണെന്നും ജോമോൻ ആരോപിച്ചു.
ഹൈമിനോപ്ലാസ്റ്റി സർജറി ഇന്ത്യയിൽ ഇല്ലെന്ന വിചിത്ര വാദവുമായി വന്ന ഡോ. കൃഷ്ണൻ ബാലേന്ദ്രൻ യുട്യൂബിലും ഗൂഗിളിലും പരിശോധിച്ചാൽ മുംബൈയിലും മറ്റ് മഹാനഗരങ്ങളിലും ഈ ശസ്ത്രക്രിയ നടന്നതിെൻറ വിവരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.