ആറാം ക്ലാസ് വിദ്യാഭ്യാസമുള്ള തനിക്ക് ഡോക്ടറേറ്റ് നൽകാമെന്ന് പറഞ്ഞ് വ്യാജ യൂനിവേഴ്സിറ്റികൾ സമീപച്ചെന്ന് വെളിപ്പെടുത്തൽ
text_fieldsതിരുവനന്തപുരം:ആറാം ക്ലാസ് വിദ്യാഭ്യാസമുള്ള തനിക്ക് ഡോക്ടറേറ്റ് നൽകാമെന്ന് പറഞ്ഞ് വ്യാജ യൂനിവേഴ്സിറ്റികൾ സമീപച്ചതായി ജോമോൻ പുത്തൻപുരയ്‌ക്കലിന്‍റെ വെളിപ്പെടുത്തൽ. വനിത കമീഷൻ അംഗം ഷാഹിദ കമാലിന്‍റെ ഡോക്ടറേറ്റിനെ ചൊല്ലി വിവാദം ഉയർന്ന പശ്ചാത്തലത്തിലാണ് ജോമോൻ വെളിപ്പെടുത്തൽ.
പല മഹാന്മാർക്കും ഇതുപോലെ ഡോക്ടറേറ്റ് കൊടുത്തിട്ടുണ്ടെന്ന്, യൂനിവേഴ്സിറ്റിയുടെ ആൾക്കാർ എന്നെ ബോധ്യപ്പെടുത്തിയതായും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
ആറാം ക്ലാസ്സ് മാത്രം വിദ്യാഭ്യാസമുള്ള എനിക്ക് ഡോക്ടറേറ്റ് നൽകി, എന്നെ ഡോ. ജോമോൻ പുത്തൻപുരയ്‌ക്കൽ ആക്കാമെന്ന്, വിദേശ രാജ്യങ്ങളിലുള്ള ഫേക്ക് ഇന്‍റർനാഷണൽ യൂണിവേഴ്സിറ്റിയുടെ പേരിൽ ഹോണററി ഡോക്ടറേറ്റ് നൽകാമെന്ന്, പലരും എന്നെ നേരിൽ കണ്ട് പറഞ്ഞിരുന്നു. പല മഹാന്മാർക്കും ഇതുപോലെ ഡോക്ടറേറ്റ് കൊടുത്തിട്ടുണ്ടെന്ന്, എന്നെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. എനിക്ക് അതിന്റെ ഒന്നും ആവശ്യമില്ലെന്നും, അവരോടൊക്കെ അപ്പോൾ തന്നെ മുഖത്ത് നോക്കി പറഞ്ഞിരുന്നു. എനിക്ക് ആറാം ക്ലാസ് വിദ്യാഭ്യാസമേ ഉള്ളു എന്ന്, പലഘട്ടത്തിലും ചാനൽ ചർച്ചയ്ക്കിടയിൽ അഭിമാനത്തോടെ ഞാൻ പറയാറുണ്ട്. കൂടാതെ എന്‍റെ ആത്മകഥയിലും പറഞ്ഞിട്ടുണ്ട്. ആ പറയുന്നതാണ് എന്റെ ഡോക്ടറേറ്റ്, എന്ന് ഞാൻ തെളിയിച്ചിട്ടുണ്ട്. അനുഭവമാണ് ഏറ്റവും വലിയ യൂണിവേഴ്സിറ്റിയെന്ന് അഭിമാനത്തോടെ എനിക്ക് പറയാൻ കഴിയും.ജോമോൻ പുത്തൻപുരയ്‌ക്കൽ,
തിയതി - 26/6/2021.സമയം - രാത്രി 9 മണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.