പാലായിൽ ആരെയും നേരിടാം –ജോസ് കെ. മാണി
text_fieldsകോട്ടയം: പാലായിൽ ആര് മത്സരിച്ചാലും നേരിടുമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. എതിരാളി ആരായാലും അത് പാലായിൽ പ്രസക്തമല്ല. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണി സി. കാപ്പെൻറ മുന്നണിമാറ്റം ഒരുവ്യക്തിയുടെ നിലപാടുമാറ്റം മാത്രമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഇനി ചർച്ചക്കും പ്രസക്തിയില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ നേട്ടത്തിന് പിന്നിൽ കേരള കോൺഗ്രസിനും ശക്തമായ പങ്കുണ്ട്. പാലായുടെ കാര്യത്തിൽ ഇടതുമുന്നണി ഇനിയും തീരുമാനം എടുത്തിട്ടില്ല. സീറ്റ് വിഭജന ചർച്ചയും ആരംഭിച്ചിട്ടില്ല.
പലയിടത്തും കേരള കോൺഗ്രസ് സീറ്റ് ആവശ്യപ്പെടും. മത്സരിക്കുകയും വൻ വിജയം നേടുകയും ചെയ്യും. പാലായുടെ വികസനത്തിന് താൻ തടസ്സമാണെന്ന മാണി സി. കാപ്പെൻറ ആരോപണവും ജോസ് െക. മാണി നിഷേധിച്ചു. പാലായെ പാലാ ആക്കിയത് കെ.എം. മാണിയാണ്. അക്കാര്യം പാലാക്കാർക്ക് അറിയാം. പാലായിലെ വികസനത്തെ ആരെങ്കിലും തള്ളിപ്പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ല. ജൂനിയർ മാൻഡ്രേക്ക് പരാമർശത്തിന് മറുപടിയിെല്ലന്നും ജോസ് കെ. മാണി പറഞ്ഞു.
കാപ്പനെ പിന്തുണച്ച് എൻ.സി.പിയിൽ രാജി
തിരുവനന്തപുരം: മാണി സി. കാപ്പൻ എം.എൽ.എ പിന്തുണച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെടെ നേതാക്കൾ എൻ.സി.പി വിട്ടു. ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രമേശ് ചെന്നിത്തലയുടെ െഎശ്വര്യകേരള യാത്രയിൽ പങ്കാളികളാകുമെന്ന് അവർ അറിയിച്ചു. കുറച്ചുനാളായി എൽ.ഡി.എഫിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നെന്ന് എൻ.സി.പി ജനറൽ സെക്രട്ടറി ആയിരുന്ന കടകംപള്ളി സുകു പറഞ്ഞു. സംസ്ഥാന എക്സിക്യുട്ടിവ് അംഗങ്ങളായ മുരളി, എം. വിേജന്ദ്രകുമാർ, തിരുവനന്തപുരം ജില്ല പ്രസിഡൻറ് കിളിമാനൂർ ആർ. രാജ്കുമാർ, കാരയ്ക്കാമണ്ഡപം രവി, തമ്പാനൂർ ചന്ദ്രകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.