ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കുന്ന കക്കുകളി നാടകം നിരോധിക്കണം -ജോസ് കെ. മാണി
text_fieldsകോട്ടയം: കക്കുകളി നാടകം ക്രൈസ്തവവിശ്വാസത്തെയും മതസ്ഥാപനങ്ങളെയും അവഹേളിക്കുന്നതാണെന്നും പ്രദര്‍ശനം നിരോധിക്കണമെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. വ്യാപകമായ വിമര്‍ശനങ്ങളും ആശങ്കയുമാണ് വിശ്വാസസമൂഹത്തില്‍ നിന്നും നാടകത്തിന്റെ അവതരണത്തിന് എതിരായി ഉയര്‍ന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഒരു വിഭാഗത്തിന്റെയും വിശ്വാസങ്ങളെ വ്രണപ്പെടുത്താനും നോവിക്കാനുമുള്ള ശ്രമങ്ങള്‍ അനുവദിക്കാനാവില്ല -ജോസ് കെ. മാണി പറഞ്ഞു.
എല്ലാ മതങ്ങളും വിശ്വാസസമൂഹങ്ങളും പരസ്പരം ബഹുമാനിക്കുകയും മൈത്രിയോടെ ജീവിക്കുകയും ചെയ്യുന്ന നാടാണ് കേരളം. മാതൃകയാര്‍ന്ന ഈ സമൂഹ്യ അന്തരീക്ഷം കലുഷിതമാക്കുന്ന ഒന്നും കേരളത്തില്‍ പ്രചരിപ്പിക്കപ്പെടാന്‍ പാടില്ല. കേരളത്തെ വികൃതമായി ചിത്രീകരിക്കുന്ന ഒരു സിനിമയുടെ ട്രെയ്ലറിനെതിരെയും ഒറ്റക്കെട്ടായ പ്രതിഷേധം ഉയര്‍ന്നത് ഈ പശ്ചാത്തലത്തിലാണ്.
മതമൈത്രിയെ വ്രണപ്പെടുത്തുന്ന സിനിമയായാലും, നാടകമായാലും, പ്രസംഗമായാലും കേരളത്തില്‍ അനുവദിക്കാനാവില്ല. വിശ്വാസസമൂഹത്തിന്റെ ആവശ്യവും വികാരവും പരിഗണിച്ച് ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.