ഈ വിധി മാണി സാറിനെ സ്നേഹിക്കുന്നവരുടെയെല്ലാം വിജയം -ജോസ്.കെ മാണി
text_fieldsതിരുവനന്തപുരം: ഈ വിധിമാണി സാറിനെ സ്നേഹിക്കുന്നവരുടെയെല്ലാം വിജയമാണെന്ന് ജോസ്.കെ മാണി. രണ്ടില ചിഹ്നം ജോസ് പക്ഷത്തിന് അനുവദിച്ച് ഹൈകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്തോഷം പങ്കിട്ടത്.
എത്ര വേട്ടയാടിയാലും സത്യം വിജയിക്കും എന്ന് തെളിയിക്കുന്നതാണ് ഈ വിധി. കേരളാ കോണ്‍ഗ്രസ് (എം) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗീകാരവും രണ്ടില ചിഹ്നവും സംബന്ധിച്ച ബഹുമാനപ്പെട്ട ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധിപോലും അംഗീകരിക്കാതിരുന്നവര്‍ സത്യത്തെയാണ് അംഗീകാരിക്കാതിരുന്നതെന്ന് ജോസ് പറഞ്ഞു.
തെരഞ്ഞെടുപ്പിന്‍റെ മുഖത്ത് നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകരുടേയും, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേയും ആദ്യഘട്ട വിജയം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റ തീരുമാനം ഹൈകോടതി ശരിവെക്കുകയായിരുന്നു. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തിനെതിരെ പി.ജെ. ജോസഫ് നൽകിയ ഹരജി തള്ളിക്കൊണ്ടാണ് ഉത്തരവ്.
ഇരുപക്ഷവും തമ്മിലുള്ള തർക്കത്തെ തുടർന്ന് രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമീഷൻ മരവിപ്പിച്ചിരുന്നു. ജോസ് വിഭാഗവും ജോസഫ് വിഭാഗവും രണ്ടില ചിഹ്നത്തിൽ അവകാശവാദം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ചിഹ്നം മരവിപ്പിച്ചത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരള കോണ്‍ഗ്രസ് (എം) പി.ജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന് ടേബിള്‍ ഫാനും അനുവദിച്ചുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ ഉത്തരവും പുറപ്പെടുവിച്ചിരുന്നു.
ജോസ് കെ. മാണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: പ്രിയപ്പെട്ടവരേ, എത്ര വേട്ടയാടിയാലും സത്യം വിജയിക്കും എന്ന് തെളിയിക്കുന്നതാണ് ഈ വിധി. കേരളാ കോണ്‍ഗ്രസ് (എം) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗീകാരവും രണ്ടില ചിഹ്നവും സംബന്ധിച്ച ബഹുമാനപ്പെട്ട ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധിപോലും അംഗീകരിക്കാതിരുന്നവര്‍ സത്യത്തെയാണ് അംഗീകാരിക്കാതിരുന്നത്.
തിരഞ്ഞെടുപ്പിന്‍റെ മുഖത്ത് നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകരുടേയും, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേയും ആദ്യഘട്ട വിജയം കൂടിയാണിത്. രാഷ്ട്രീയവും നിയമപരവുമായ പോരാട്ടത്തില്‍ ഒപ്പം നിന്ന് കരുത്ത് പകര്‍ന്ന എല്ലാവര്‍ക്കും നന്ദി. ഈ വിധിമാണി സാറിനെ സ്നേഹിക്കുന്നവരുടെയെല്ലാം വിജയമാണിത്. അതുനിങ്ങൾക്കേവർക്കുമായി കൂപ്പുകൈകളോടേ സമർപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.