തീരുമാനം രാഷ്ട്രീയ അനീതി; പുറത്താക്കിയത് കെ.എം. മാണിയെ -ജോസ് കെ. മാണി
text_fieldsകോട്ടയം: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫ് പുറത്താക്കിയത് രാഷ്ട്രീയ അനീതിയാണെന്ന് ജോസ് കെ. മാണി. ഐക്യജനാധിപത്യമുന്നണിയെ കെട്ടിപ്പടുത്ത കെ.എം. മാണിയെയാണ് പുറത്താക്കിയത്. പ്രതിസന്ധി രാഷ്ട്രീയത്തിലും പിന്തുണച്ചുപോന്ന മാണിയുടെ രാഷ്ട്രീയത്തെയാണ് പുറത്താക്കിയത്. ഈ തീരുമാനം അനീതിയാെണന്നും ജോസ് കെ. മാണി പറഞ്ഞു.
അടിച്ചേൽപ്പിക്കുന്നതല്ല ധാരണ. ഇല്ലാത്ത ധാരണ ഉണ്ടെന്ന് പറഞ്ഞാണ് യു.ഡി.എഫിെൻറ നടപടി. നാളത്തെ സ്റ്റിയറിങ് കമ്മിറ്റിയിൽ ഭാവി കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും കേരള കോൺഗ്രസിെൻറ ആത്മാഭിമാന പ്രശ്നമാണെന്നും ജോസ് കെ.മാണി കൂട്ടിച്ചേർത്തു. ജോസ് കെ. മാണി പാർട്ടി ഓഫിസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയതിെൻറ പശ്ചാത്തലത്തിലായിരുന്നു വാർത്തസമ്മേളനം. കോട്ടയം ജില്ല പ്രസിഡൻറ് സ്ഥാനം രാജി വെച്ച് ജോസഫ് വിഭാഗത്തിന് നൽകണമെന്ന യു.ഡി.എഫ് തീരുമാനം അനുസരിക്കാൻ തയാറാകാതിരുന്നതിനെ തുടർന്നാണ് നടപടി.
ജോസ്. കെ. മാണി വിഭാഗത്തിന് യു.ഡി.എഫിൽ തുടരാൻ അർഹതയില്ലെന്ന് മുന്നണി കൺവീനർ െബന്നി ബെഹന്നാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസിൻെറയും മറ്റ് ഘടകകക്ഷികളുടേയും കൂട്ടായ തീരുമാനമാണിത്. ഇനി ജോസ് കെ.മാണി വിഭാഗവുമായി ചർച്ചയില്ല. യു.ഡി.എഫ് യോഗത്തിലേക്ക് അവരെ വിളിക്കില്ലെന്നും ബെന്നി ബഹന്നാൻ വ്യക്തമാക്കി.
യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമുള്ള കോട്ടയം ജില്ല പഞ്ചായത്തിൽ അവസാന ഒരുവർഷം കേരള കോൺഗ്രസിന് എന്ന യു.ഡി.എഫിലെ നേരത്തേയുള്ള ധാരണ അനുസരിച്ച് 2019 ജൂലൈയിലാണ് കോൺഗ്രസ് സ്ഥാനം രാജിവെച്ചത്. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ ജോസ്-ജോസഫ് വിഭാഗങ്ങൾ പ്രസിഡൻറ് സ്ഥാനത്തിനായി പോരടിച്ചെങ്കിലും കോൺഗ്രസ് ഇടപെട്ട് ജോസ് വിഭാഗത്തിലെ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് അനുകൂല നിലപാട് എടുപ്പിക്കുകയായിരുന്നു.
തുടർന്ന് നിരവധി തവണ ഈ വിഷയത്തിൽ ചർച്ച നടത്തുകയും ജോസ് വിഭാഗവും ജോസഫ് വിഭാഗവും ഭരണം പങ്കിടണമെന്ന് യു.ഡി.എഫ് ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാൽ ജോസ് വിഭാഗം രാജി വെക്കാൻ തയാറാവാത്തതിനാൽ ജോസഫ് വിഭാഗം ഈ വിഷയം മുന്നണിയിൽ ഉയർത്തുകയായിരുന്നു. പല തവണ ചർച്ച നടത്തിയെങ്കിലും വഴങ്ങാൻ ജോസ് വിഭാഗം തയാറായില്ല. ഇത്തരത്തിൽ ഒരു ധാരണയില്ലെന്നാണ് ജോസ് വിഭാഗം പറയുന്നത്. യാതൊരു വിധത്തിലും മുന്നണി തീരുമാനത്തിന് വഴങ്ങാതായതോടെയാണ് യു.ഡി.എഫ് ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്.
യു.ഡി.എഫ ് തീരുമാനത്തെ ജോസഫ് വിഭാഗം സ്വാഗതം ചെയ്തു. അതേസമയം, മുന്നണി ചേരാതെയെടുത്ത തീരുമാനമാണിതെന്ന് ജോസ് വിഭാഗം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.