കൂടുതല്‍ കരുത്തോടെ ജോസ് പക്ഷം; ഒപ്പം നിർത്താൻ യു.ഡി.എഫും
text_fieldsകോട്ടയം: നിയമപോരട്ടത്തിനൊടുവിൽ ചിഹ്നവും പാര്‍ട്ടിയും കിട്ടിയതോടെ കേരള കോൺഗ്രസ് ജോസ് വിഭാഗം കൂടുതല്‍ കരുത്തരായി. യഥാർഥ കേരള കോൺഗ്രസ് ജോസ് വിഭാഗമാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയതോടെ യു.ഡി.എഫും ജോസ് വിഭാഗത്തെ മുന്നണിയിൽനിന്ന് പുറത്താക്കാൻ തിരക്കിട്ട് നീക്കങ്ങൾ നടത്തിയ കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയിലെ ചിലരും കോട്ടയം ഡി.സി.സിയും ഫലത്തിൽ വെട്ടിലായി.
ജോസ് വിഭാഗത്തെ പുറത്താക്കി ജോസഫ് പക്ഷവുമായി മുന്നോട്ടുപോകാൻ എടുത്ത തീരുമാനത്തിനുപോലും വിധി തിരിച്ചടിയായി. ജോസഫ് വിഭാഗം എം.എല്‍.എമാര്‍ അയോഗ്യത നടപടി നേരിടുന്നതും യു.ഡി.എഫിന് ദോഷം ചെയ്യും. ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്ന നേതാക്കള്‍ മടങ്ങിപ്പോകാനുള്ള സാധ്യതയും തള്ളുന്നില്ല. അതിനാൽ കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിെൻറ നിയമപരമായ തുടര്‍നീക്കങ്ങളും രാഷ്ട്രീയ നിലപാടുകളും വരും ദിവസങ്ങളിൽ നിര്‍ണായകമാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ കേരള കോൺഗ്രസിെൻറ രാഷ്ട്രീയ നിലപാടുകൾ മധ്യകേരളത്തിെലങ്കിലും തിരിച്ചടിയാകുമെന്ന ആശങ്ക യു.ഡി.എഫിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പും ജോസ്കെ. മാണി നൽകിക്കഴിഞ്ഞു. ഇടതുമുന്നണിയുമായുള്ള നീക്കുപോക്കുകൾ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. രണ്ടുതവണ ചർച്ചയും കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഏതുവിധേനയും ജോസ് പക്ഷത്തെ ഒപ്പം നിർത്താനുള്ള നീക്കങ്ങളിലാണ് യു.ഡി.എഫ്.
ജോസ് വിഭാഗത്തെ പുറത്താക്കിയിട്ടിെല്ലന്നാണ് കോൺഗ്രസ് നേതൃത്വം ഇപ്പോൾ പറയുന്നത്. കേരള കോൺഗ്രസ് വിഷയം ചർച്ച ചെയ്യാൻ ഇൗമാസം മൂന്നിന് ചേരാനിരുന്ന യു.ഡി.എഫ് യോഗം മാറ്റിയതും ശ്രദ്ധേയമായി.
പുതിയ സാഹചര്യത്തില്‍ ജോസ് പക്ഷത്തോടുള്ള സമീപനം പരിശോധിക്കണമെന്ന നിലപാടിലാണ് കോൺഗ്രസിലെയും മുന്നണിയിെലയും ചിലർ. തെറ്റുതിരുത്താന്‍ ഒരവസരംകൂടി നൽകി തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവരും നിരവധി.
എന്നാൽ, ജോസഫിനൊപ്പം ഇനിയും ഒരേമുന്നണിയിൽ തുടരേണ്ടതില്ലെന്നാണ് ജോസ് പക്ഷത്തെ പ്രമുഖരുടെ നിലപാട്. അവിശ്വാസ പ്രമേയത്തില്‍ വിപ്പ് ലംഘിച്ച പി.ജെ. ജോസഫിെനയും മോന്‍സ് ജോസഫിെനയും അയോഗ്യരാക്കാന്‍ സ്പീക്കർക്ക് കത്ത് നൽകണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. ജോസ് പക്ഷം ആവശ്യപ്പെട്ടാൽ ഇക്കാര്യത്തില്‍ സ്പീക്കര്‍ക്കും തീരുമാനമെടുക്കേണ്ടിവരും.
കരുതലോടെയാണ് ജോസ് പക്ഷത്തിെൻറ നീക്കങ്ങളെല്ലാം. ജോസഫ് വിഭാഗം നിയമോപദേശം തേടുന്ന തിരക്കിലാണ്. ഡല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിക്കുന്ന അപ്പീലിലാണ് അവരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.