പി.ജെ. ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കാൻ ജോസ് വിഭാഗത്തിെൻറ നീക്കം
text_fields
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ വൻവിജയത്തിനു പിന്നാലെ, പി.ജെ. ജോസഫിനും മോൻസ് ജോസഫിനുമെതിരെയുള്ള വിപ്പ് ലംഘനപരാതിയിൽ നടപടി വേഗത്തിലാക്കാൻ സി.പി.എമ്മിൽ സമ്മർദവുമായി ജോസ് പക്ഷം. കൂറുമാറ്റനിരോധന നിയമപ്രകാരം പി.ജെ. ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കി ഇരട്ടത്തിരിച്ചടി നൽകാനാണ് ജോസ് വിഭാഗത്തിെൻറ നീക്കം.
തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പരാതിയിൽ ഉടൻ തീരുമാനമെന്ന ആവശ്യവുമായി സി.പി.എം േനതാക്കളെ കണ്ട ജോസ് കെ. മാണി, മുഖ്യമന്ത്രി പിണറായി വിജയനെയും വിവരം ധരിപ്പിച്ചതായാണ് സൂചന. ഇരുവർക്കുമെതിരെ നടപടിയുണ്ടായാൽ ജോസഫ് വിഭാഗത്തെ കൂടുതൽ ദുർബലപ്പെടുത്താൻ കഴിയുമെന്നാണ് ജോസ് കെ. മാണി സി.പി.എം നേതൃത്വത്തെ അറിയിച്ചത്. നിലവിൽ സ്പീക്കറുടെ മുന്നിലാണ് പരാതി. ഇരുകൂട്ടരുടെയും വിശദീകരണം കേൾക്കാൻ ഈ മാസം 22, 23 തീയതികളിൽ സ്പീക്കർ സിറ്റിങ്ങും നിശ്ചയിച്ചിട്ടുണ്ട്.
നേരേത്ത വിഷയത്തിൽ സ്പീക്കർ നിയമോപദേശം തേടിയിരുന്നു. ഇത് അനുകൂലമാണെന്ന് അവകാശപ്പെടുന്ന ജോസ് വിഭാഗം നേതാക്കൾ, ഇരുവർക്കുമെതിരെ നടപടിക്ക് കഴിയുമെന്ന് തങ്ങൾക്ക് നിയമോപദേശം ലഭിച്ചതായും വ്യക്തമാക്കുന്നു.മോൻസിനെ അയോഗ്യനാക്കിയാൽ കടുത്തുരുത്തി നിയമസഭ മണ്ഡലം അനായാസം പിടിച്ചെടുക്കാമെന്നും ഇവർ സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പഴയ പാലാ നിയമസഭ മണ്ഡലത്തിെൻറ നാലു പഞ്ചായത്തുകൾ കടുത്തുരുത്തിയിലാണ്. ജോസ് െക. മാണി പ്രത്യേക ശ്രദ്ധ നൽകിയ കടുത്തുരുത്തി നിയമസഭ മണ്ഡലത്തിനു കീഴിലെ രണ്ട് ജില്ല പഞ്ചായത്ത് ഡിവിഷനിലും ഇവർ വിജയിച്ചിരുന്നു. രാജ്യസഭ വോട്ടെടുപ്പ്, അവിശ്വാസപ്രമേയ ചർച്ച എന്നിവയിൽനിന്ന് വിട്ടുനിൽക്കാൻ ജോസ് വിഭാഗവും യു.ഡി.എഫിന് വോട്ട് ചെയ്യാൻ ജോസഫ് വിഭാഗവും പരസ്പരം വിപ്പ് നൽകിയിരുന്നു. എന്നാൽ, തങ്ങളുടേതാണ് യഥാർഥ വിപ്പെന്ന് അവകാശപ്പെട്ട ഇരുകൂട്ടരും പരാതിയുമായി സ്പീക്കറെ സമീപിക്കുകയുമായിരുന്നു.
തങ്ങളുെട പരാതി തള്ളി രാഷ്ട്രീയപ്രേരിതമായി സ്പീക്കർ തീരുമാനമെടുത്താലും കോടതിയെ സമീപിക്കാൻ കഴിയുമെന്നതിനാൽ ആശങ്കയില്ലെന്നാണ് ജോസഫ് പക്ഷത്തിെൻറ നിലപാട്. നേരത്തേ കേരള കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് ആർ. ബാലകൃഷ്ണപിള്ളക്കും പി.സി. ജോർജിനും അയോഗ്യത കൽപിച്ചിരുന്നു. ജോർജിെനതിരായ നടപടി ഹൈകോടതി റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.