കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ജീവന്‍ പന്താടുന്നു -ജോസ് കെ. മാണി
text_fieldsന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കര്‍ഷകരുടെ സമരം 40 ദിവസം പിന്നിട്ടിട്ടും സമരം പരിഹരിക്കുവാന്‍ ആത്മാർഥമായ സമീപനം സ്വീകരിക്കാതെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ജീവന്‍ പന്താടുകയാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന പോരാട്ടം ഇന്ത്യയുടെ ചരിത്രത്തിലെ ഉജ്ജ്വല സമരമാതൃകയായി മാറിയിരിക്കുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു.
ഡല്‍ഹി അതിര്‍ത്തി ഗാസിപ്പൂരില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ജോസ് കെ. മാണിയും തോമസ് ചാഴിക്കാടന്‍ എം.പിയും സന്ദര്‍ശിച്ച് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കര്‍ഷകദ്രോഹ നിയമങ്ങളും പിന്‍വലിക്കുന്നത് വരെ കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി കര്‍ഷകരോടൊപ്പം ഉണ്ടായിരിക്കുമെന്നും ജോസ് കെ. മാണി കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.