പിജെ. ജോസഫിനെയും മോൻസിനെയും അയോഗ്യരാക്കാൻ കത്ത് നൽകും- ജോസ് കെ. മാണി
text_fieldsകോട്ടയം: പി.ജെ. ജോസഫിനെയും മോൻസ് ജോസഫിനെയും എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യരാക്കാൻ സ്പീക്കർക്ക് കത്ത് നൽകുമെന്ന് കേരള കോൺഗ്രസ് എം ജോസ് വിഭാഗം. അവിശ്വാസ പ്രമേയത്തിൽ വിപ്പ് ലംഘിച്ചതിനെത്തുടർന്നാണ് നടപടി ആവശ്യപ്പെടുന്നതെന്ന് കോട്ടയത്ത് നടന്ന സ്റ്റിയറിങ് കമ്മറ്റി യോഗത്തിന് ശേഷം ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
യോഗ്യത നടപടിയെടുക്കണമെന്ന് സ്റ്റിയറിങ് കമ്മറ്റി ഏകകണ്ഠമായി ആവശ്യപ്പെടുകയായിരുന്നുവെന്നും മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാവുമെന്നും ജോസ് അറിയിച്ചു.
കുട്ടനാട്ടിൽ ഒരു കാരണവശാലും ജോസഫ് പക്ഷം രണ്ടില ചിഹ്നത്തിൽ മത്സരിക്കില്ല. ഏത് ചിഹ്നത്തിലും മേൽവിലാസത്തിലുമാണ് ജോസഫ് പക്ഷം മത്സരിക്കുകയെന്നും ജോസ് കെ. മാണി ചോദിച്ചു.
കുട്ടനാട്ടിൽ മത്സരിക്കാൻ പാർട്ടി സജ്ജമാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുേമ്പാൾ അക്കാര്യത്തിൽ തീരുമാനമെടുക്കും. പാലായിൽ ചിഹ്നം തരാത്തവർക്കുള്ള കാവ്യനീതിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.