പാലാ സീറ്റിൽ ആശങ്കയില്ല; ജോസ് കെ. മണി ബലം പിടിക്കില്ലെന്ന് മാണി സി. കാപ്പൻ
text_fieldsകോട്ടയം: പാലാ സീറ്റിൽ ജോസ് കെ. മണി ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് പാലാ എം.എൽ.എ മാണി സി. കാപ്പൻ. സീറ്റുകൾ സംബന്ധിച്ച് ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങൾ എൻ.സി.പി ചർച്ച ചെയ്യും. ഇടതു മുന്നണിയിൽ വിശ്വാസമുണ്ടെന്നും മാണി സി. കാപ്പൻ അറിയിച്ചു.
അതേസമയം കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കാൻ വ്യാഴാഴ്ച ചേർന്ന ഇടതു മുന്നണി യോഗം തീരുമാനിച്ചിരുന്നു. ഉപാധികളൊന്നുമില്ലാതെ ഇടതുപക്ഷമാണു ശരിയെന്നു പറഞ്ഞു വരുന്ന പാർട്ടിയെ പുറത്തുനിർത്തി സഹകരിപ്പിക്കുന്നതിനു പകരം ഘടകക്ഷിയാക്കി സ്വാഗതം ചെയ്യണമെന്നു കണ്‍വീനർ എ.വിജയരാഘവൻ യോഗത്തിൽ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൂടി ജോസ് കെ.മാണിയെ ഘടകകക്ഷിയാക്കണമെന്നു പറഞ്ഞതോടെ യോഗത്തിൽ പങ്കെടുത്ത മറ്റു പാർട്ടികളുടെ നേതാക്കളും മുന്നണി പ്രവേശനം അംഗീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.