‘രണ്ടില’ കിട്ടാത്തത് പരാജയ ഘടകം; വീഴ്ച തിരുത്തും -േജാസ് കെ. മാണി
text_fieldsപാലാ: പാലായിലെ പരാജയകാരണം വസ്തുതാപരമായി പരിശോധിച്ച് വീഴ്ചകളുണ്ടെങ്കില്‍ തിരുത്തുമെന്ന് ജോസ് കെ. മാണി എം.പ ി. തെരഞ്ഞെടുപ്പിൽ ‘രണ്ടില’ ചിഹ്നം ലഭിക്കാത്തത് പരാജയത്തിനു ഘടകമായി. ചിഹ്നം ലഭിച്ചിരുന്നെങ്കിൽ കുറേക്കൂടി വ ോട്ട് ലഭിക്കുമായിരുന്നു. ബാലറ്റിൽ പേര് ഏഴാം സ്ഥാനത്തേക്ക് വന്നതും ആശയക്കുഴപ്പത്തിനിടയാക്കി. ജനവിധി പൂർണമായും മാനിക്കുന്നു. കൂടുതൽ കരുത്താർജിച്ച് ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകും.
തെരഞ്ഞെടുപ്പ് പരാജയത്തിെൻറ കാരണങ്ങളിൽ ഏറ്റവും ശ്രദ്ധേയം ബി.ജെ.പിയുടെ 10,000ത്തോളം വോട്ടുകളുടെ കുറവാണ്. ഇടതുപക്ഷത്തിനു ബി.ജെ.പി വോട്ടുകൾ വിറ്റു. പരാജയംകൊണ്ട് പതറില്ല. ജനാധിപത്യ സംവിധാനത്തിൽ ജയവും പരാജയവുമുണ്ടാകും. ഐക്യമുന്നണി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോൺഗ്രസിൽനിന്നും ഘടകകക്ഷികളിൽനിന്നും പൂർണപിന്തുണയാണ് ലഭിച്ചത്. ജനവിശ്വാസം വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണിയുടെ ബൂത്തിൽ ജോസ് ടോം പിന്നിൽ
കോട്ടയം: ജോസ് കെ. മാണി എം.പിയുടെ ബൂത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം പിന്നിൽ. 10 വോട്ടിന് എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പനാണ് ലീഡ് ചെയ്തത്. യു.ഡി.എഫ്- 361, എൽ.ഡി.എഫ്- 371, ബി.ജെ.പി- 66 എന്നിങ്ങനെയാണ് വോട്ടുനില. ആകെ 809 പേരാണ് പാലാ നഗരസഭയിലെ 128ാം നമ്പര്‍ ബൂത്തായാണ് ഇവിടെ വോട്ട് ചെയ്തത്. കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മ അടക്കമുള്ളവർക്കും ഈ ബൂത്തിലായിരുന്നു വോട്ട്. ജോസ് കെ. മാണിയുെട നേതൃത്വത്തിൽ ബൂത്തു പരിധിയിലെ വീടുകളിൽ പ്രചാരണസമയത്ത് സന്ദർശനം നടത്തിയിരുന്നു.
തോൽവിയെല്ലന്ന് നിഷ
കോട്ടയം: പാലാ തെരഞ്ഞെടുപ്പ് ഫലം തോൽവിയായി കാണുന്നില്ലെന്ന് നിഷ ജോസ് കെ. മാണി. കാര്യങ്ങൾ പഠിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നതെന്നും നിഷ പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.