ജോസ് കെ.മാണിയുടെ എൽ.ഡി.എഫ് പ്രവേശം: ഇടതുപക്ഷമാണ് ശരിയെന്ന് തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി
text_fieldsതിരുവന്തപുരം: യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിെൻറ തീരുമാനത്തെ സ്വാഗതം ചെയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുപ്പത്തിയെട്ടു വർഷത്തെ യു.ഡി.എഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോൺഗ്രസ് ഇടതുപക്ഷമാണ് ശരി എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേർന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള കോൺഗ്രസ് എം. പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന വാർത്താസമ്മേളനത്തിൽ ജോസ് കെ. മാണിയാണ് എൽ.ഡി.എഫിൽ ചേരുന്നതായി അറിയിച്ചത്. പാർലമെന്‍ററി പാർട്ടി യോഗം ചേർന്ന് ഇടത് മുന്നണി പ്രവേശനത്തിന് അനുമതി നൽകിയ ശേഷമാണ് ജോസ്.കെ മാണിയും മറ്റ് നേതാക്കളും മാധ്യമങ്ങളെ കണ്ടത്.
യു.ഡി.എഫ് കെ.എം മാണിയെയും പാർട്ടി നേതാക്കകളെയും അപമാനിക്കുകയാണെന്നും ആത്മാഭിമാനം നഷ്ടപ്പെടുത്തി ഇനി യു.ഡി.എഫിനൊപ്പം തുടരില്ലെന്നും ജോസ്.കെ മാണി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.