സത്യവാങ് മൂലത്തില്‍ ഒരിടത്തും കെ.എം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് ജോസ് കെ. മാണി
text_fieldsകോട്ടയം: സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ ഒരിടത്തും കെ.എം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിന് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാണി കുറ്റക്കാരനാണെന്ന് എങ്ങും പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കം വിലപോവില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാരും, യു.ഡി.എഫ് സര്‍ക്കാരും നടത്തിയ രണ്ട് അന്വേഷണത്തിലും കെ.എം.മാണി ഒരു തരത്തിലും തെറ്റുകാരനല്ല എന്ന് കണ്ടെത്തുകയും, ഹൈകോടതി ഇത് ശരിവെക്കുകയും ചെയ്തിട്ടുള്ളതാണ്.എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രിംകോടതിയില്‍ നടന്ന വാദത്തിന്‍റെ വിശദാംശങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയിൽ താഴെ തട്ട് മുതല്‍ സംഘടനാതെരെഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റി യോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങള്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ സംഘടനാ സ്വഭാവത്തിലും, ഘടനയിലും അനിവാര്യമാണ്. കൂടുതല്‍ കരുത്താർജിക്കുക എന്ന ലക്ഷ്യത്തിനായി പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങളില്‍ ഘടനാപരമായ മാറ്റമുണ്ടാകണം.
കേരളത്തിന്‍റെ എല്ലാ സാമൂഹ്യമേഖലകളിലും വിപുലമായ വളര്‍ച്ച കൈവരിക്കാനായി പാര്‍ട്ടി മെമ്പര്‍ഷിപ്പ് സംവിധാനത്തില്‍ സമഗ്രമായ മാറ്റം വരുത്തും. സംഘടനാ തെരെഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള പാര്‍ട്ടി അംഗത്വത്തിനൊപ്പം കേരളാ കോണ്‍ഗ്രസിന്‍റെ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ക്കായി കെ.സി.എം കമ്യൂനിറ്റി മെേമ്പഴ്സ് എന്ന നിലയില്‍ പുതിയ മെമ്പര്‍ഷിപ്പ് സംവിധാനം ആരംഭിക്കും. ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഉജ്വലമായ വിജയത്തിന് നിര്‍ണ്ണായകമായ സംഭാവനയാണ് കേരളാ കോണ്‍ഗ്രസ്സ് (എം) നല്‍കിയതെന്ന് സ്റ്റിയറിംഗ് കമ്മറ്റി യോഗം വിലയിരുത്തി.
ഫാ. സ്റ്റാന്‍ സ്വാമിയെ ചികിത്സപോലും നിഷേധിച്ച് മരണത്തിന് വിട്ടുകൊടുത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പാർട്ടി വിലയിരുത്തി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ക്ക് സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ സ്വീകരണം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.