പിതാവിന്റെ ഓർമയിൽ പ്രിയ സഖാവിന് അന്ത്യാഞ്ജലിയർപ്പിച്ച് ജോസ് മാത്യു
text_fieldsകൊച്ചി: പ്രിയ സഖാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ ആലപ്പുഴ പൂങ്കാവ് ജോസ് മാത്യു എറണാകുളം ടൗൺ ഹാളിലെത്തി. എം.എം ലോറൻസ് പങ്കെടുത്ത ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ ജീവൻ നഷ്ടമായ പൊലീസുകാരൻ കെ.ജെ.മാത്യുവിന്റെ മകനാണ് ജോസ്.
പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന എൻ.കെ.മാധവൻ, വറീതുകുട്ടി എന്നീ സഹപ്രവർത്തകരെ മോചിപ്പിക്കലായിരുന്നു 1950 ഫെബ്രുവരി 28ന് നടന്ന ഇടപ്പള്ളി സ്റ്റേഷൻ ആക്രമണത്തിന്റെ ലക്ഷ്യം. എന്നാൽ, സ്റ്റേഷനിൽ പാറാവ് നിന്ന കെ.ജെ.മാത്യുവിന്റെ മരണത്തിലാണ് ആക്രമണം കലാശിച്ചത്.
പിതാവിനെ നഷ്ടപ്പെട്ട വേദന ഏറെ നാൾ കൊണ്ടു നടന്ന ജോസ് 2020 ഫെബ്രുവരി 20 ന് ലോറൻസിനെ എറണാകുളം ഗാന്ധിനഗറിലെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ലോറൻസിനോട് വെറുപ്പോ വിദ്വേഷമോ ഇല്ലെന്നും അദ്ദേഹം തനിക്ക് പിതാവിനെപോലെയാണെന്നും ജോസ് പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.