പാലായിൽ ജോസ് ടോം യു.ഡി.എഫ് സ്ഥാനാർഥി
text_fieldsകോട്ടയം: മാരത്തൺ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ പാലായിൽ അഡ്വ. ജോസ് ടോം പുലിക്കുന്നേൽ യു.ഡി.എഫ് സ്ഥാനാർഥി. കോട്ടയത്തുനടന്ന യു.ഡി.എഫ് നേതൃയോഗത്തിനുശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ജോസ് ടോമിെൻറ പേര് പ്രഖ്യാപിച്ചത്.
എന്നാൽ, രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ചിഹ്നം അനുവദിക്കില്ലെന്ന നിലപാടിലാണ് പി.ജെ. ജോസഫ്. യു.ഡി.എഫ് തീരുമാനം അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചിഹ്നം പ്രശ്നമല്ലെന്ന് ജോസ് കെ. മാണി നിലപാട് എടുത്തു. ജോസഫിെൻറയും യു. ഡി.എഫിെൻറയും ശക്തമായ സമര്‍ദത്തെ തുടര്‍ന്നാണ് അവസാന നിമിഷം നിഷ ജോസ് കെ. മാണിയെ ഒഴിവാക്കി ജോസ് ടോമിെൻറ പേര് ജോസ് വിഭാഗം നിര്‍ദേശിച്ചത്.
രാത്രി എട്ടോടെയാണ് പ്രഖ്യാപനമുണ്ടായത്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെല്ലാം പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഇടമറ്റം സര്‍വിസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡൻറും മീനച്ചില്‍ പഞ്ചായത്ത് അംഗവുമാണ് ജോസ് ടോം പുലിക്കുന്നേല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.