സിൽവർലൈൻ സംവാദത്തിൽ നിന്നും ജോസഫ് സി മാത്യുവിനെ മാറ്റി
text_fieldsതിരുവനന്തപുരം: സിൽവർലൈൻ സംവാദത്തിൽ നിന്നും സാമൂഹ്യനിരീക്ഷകനായ ജോസഫ് സി മാത്യുവിനെ ഒഴിവാക്കി. സിൽവർലൈനുമായി ബന്ധപ്പെട്ട് എതിർപ്പ് ഉന്നയിച്ചവരെ അടക്കം പങ്കെടുപ്പിച്ചാണ് പാനൽ ചർച്ച നടത്തുന്നത്. ഇതിൽ നിന്നാണ് ജോസഫ് സി മാത്യുവിനെ മാറ്റിയത്. പാനൽ ചർച്ചയിൽ സിൽവർലൈനിനെ എതിർക്കുന്ന ആർ.വി.ജി മേനോൻ, അലോക് വർമ്മ, ജോസഫ് സി മാത്യൂ എന്നിവരേയും സർക്കാർ പരിഗണിച്ചിരുന്നു. ജോസഫ് സി.മാത്യുവിനെ മാറ്റിയതിന്റെ കാരണം കെ–റെയിൽ അധികൃതർ വെളിപ്പെടുത്തിയില്ല.
മോഡറേറ്ററായി നിശ്ചയിച്ചിരുന്ന ശാസ്ത്ര–സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഫ.കെ.പി.സുധീറിനെയും പാനലിൽനിന്ന് ഒഴിവാക്കി. ദേശീയ റെയിൽവെ അക്കാദമിയിലെ വകുപ്പുമേധാവി മോഹൻ എ.മേനോനനാണു പുതിയ മോഡറേറ്റർ. ജോസഫ് സി.മാത്യുവിനു പകരം പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനെ ഉൾപ്പെടുത്തി.
ഏപ്രിൽ 28നാണ് സിൽവർലൈനുമായി ബന്ധപ്പെട്ട പാനൽ ചർച്ച നടക്കുന്നത്. മുമ്പ് വി.എസ് സർക്കാറിന്‍റെ കാലത്ത് ഐ.ടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യു പിണറായി സർക്കാറിന്‍റെ ശക്തരായ വിമർശകരിൽ ഒരാളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.