ജോസ് വിഭാഗം നേതാക്കളെ കൂട്ടമായി പുറത്താക്കി ജോസഫ്
text_fieldsകോട്ടയം: പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് ജോസ്കെ. മാണി വിഭാഗം ന േതാക്കളെ കൂട്ടമായി പുറത്താക്കി പി.ജെ. ജോസഫ്. ഉന്നതാധികാര സമിതി അംഗങ്ങളടക്കം 22ഓളം പേർക്കെതിരെയാണ് നടപടി. കേരള കോൺഗ്രസ് എം ചെയർമാെൻറ ചുമതലയുള്ള വർക്കിങ് ചെ യർമാനെന്ന നിലയിൽ അച്ചടക്കനടപടിക്ക് പി.ജെ. ജോസഫിന് അധികാരമുണ്ടെന്നാണ് ജോസ ഫ് വിഭാഗത്തിെൻറ വാദം. ഇതിനു പിന്നാലെ കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി യോഗവു ം ജോസഫ് വിളിച്ചു. ചൊവ്വാഴ്ച െകാച്ചിയിൽ യോഗം ചേരാനാണ് തീരുമാനം. ഇതിൽ ചെയർമാൻ, ല ീഡർ എന്നീ സ്ഥാനങ്ങളിൽ തീരുമാനമെടുക്കുമെന്നാണ് വിവരം. തുടർന്ന് സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന കമ്മിറ്റി എന്നിവ വിളിച്ച് ഇതിന് അംഗീകാരം നേടാനാണ് ജോസഫ് വിഭാഗത്തിലെ ധാരണ. നേരേത്ത സി.എഫ്. തോമസിനെ ചെയർമാനാക്കുമെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കിയിരുന്നു.
29 അംഗ ഉന്നതാധികാര സമിതിയിൽ നിലവിൽ 28 പേരാണുള്ളത്. ഇതിൽ തങ്ങൾക്ക് ഭൂരിപക്ഷമുണ്ടെന്നാണ് ജോസഫ് വിഭാഗത്തിെൻറ അവകാശവാദം. എന്നാൽ, സ്റ്റിയറിങ് കമ്മിറ്റിയിലും ഉന്നതാധികാര സമിതിയിലും കൃത്രിമ ഭൂരിപക്ഷം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കത്തിെൻറ ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്ന് ജോസ് കെ. മാണി വിഭാഗം പറയുന്നു. ഇത് അംഗീകരിക്കില്ല. ജോസ് കെ. മാണി ചെയർമാനായുള്ള പാർട്ടിയുടെ ഭാരവാഹികളായ തങ്ങളെ ജോസഫ് വിഭാഗം നേതാവ് പുറത്താക്കിയതായി അവകാശപ്പെടുന്നത് അപഹാസ്യമാണ്. കേരള കോൺഗ്രസിനെ സംബന്ധിച്ച് രാഷ്ട്രീയവും സംഘടനപരവുമായ തീരുമാനങ്ങൾ എടുക്കാനുള്ള പരമാധികാരം സ്റ്റിയറിങ് കമ്മിറ്റിക്കാണെന്നും ജോസ് കെ. മാണി വിഭാഗം പറയുന്നു.
എന്നാൽ, അനധികൃതമായി യോഗം ചേരുകയും പാർട്ടി വർക്കിങ് ചെയമാർമാനെ പരസ്യമായി വിമർശിക്കുകയും ചെയ്തവർക്കെതിരെയാണ് നടപടിയെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. നേരേത്തതന്നെ ഉന്നതാധികാര സമിതിയിൽ ഭൂരിപക്ഷം ജോസഫിനുണ്ട്. ജോസ് കെ. മാണിയെ പാർട്ടി ൈവസ് ചെയർമാനായി തെരഞ്ഞെടുത്ത മാനദണ്ഡമാണ് ചെയർമാൻ തെരഞ്ഞെടുപ്പിലും പാലിക്കുന്നത്.
പാർട്ടി ഒഴിവുകളെല്ലാം സമവായത്തിലൂടെ നികത്തണമെന്ന നയമാണ് പാർട്ടിക്കുള്ളത്. അതാണ് നടപ്പാക്കുന്നതെന്നും ഇവർ പറയുന്നു.
നടപടി അംഗീകരിക്കില്ലെന്ന് പുറത്താക്കിയവർ
കോട്ടയം: ഇല്ലാത്ത അധികാരം ഉപയോഗിച്ച് കേരള കോൺഗ്രസ് എം നേതാക്കളെ പുറത്താക്കിയതായ പി.ജെ. ജോസഫിെൻറ അവകാശവാദം അംഗീകരിക്കില്ലെന്ന് ജോസ് കെ. മാണി വിഭാഗം. പാർട്ടി ഭരണഘടന അനുസരിച്ച് ഇത്തരമൊരു നടപടി സ്വീകരിക്കാൻ ഒരു അധികാരവും പി.ജെ. ജോസഫില്ല. അതിനാൽ നടപടി തള്ളുകയാണെന്ന് പുറത്താക്കിയ ഉന്നതാധികാര സമിതി അംഗങ്ങളായ ബാബു ജോസഫ്, കെ.എ. ആൻറണി, വി.ടി. ജോസഫ്, ജോബ് മൈക്കിൾ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തെ ബാധിച്ച പ്രളയദുരന്തത്തെ നേരിടുന്ന പ്രവർത്തനങ്ങളിൽ ചെയർമാൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ ജനപ്രതിനിധികളും വിവിധ പാർട്ടി ഘടകങ്ങളും വ്യാപൃതരായിരിക്കുന്നതിനിെടയാണ് പുറത്താക്കൽ കത്ത് ലഭിക്കുന്നത്. പ്രളയത്തെ തോൽപിക്കുന്ന നുണകളുടെ പ്രളയമാണ് പി.ജെ. ജോസഫ് കെട്ടഴിച്ചുവിടുന്നത്. കോടതിയുടെ മുന്നിൽ വ്യാജ ഭൂരിപക്ഷം ചമക്കാനും ജനങ്ങളുടെ മുന്നിൽ താനാണ് പാർട്ടിയെന്ന് വരുത്തിത്തീർക്കാനുള്ള ഈ നീക്കത്തെ വെറും കോമാളിത്തരമായി മാത്രേമ കാണുന്നുള്ളൂ. കേരള കോൺഗ്രസ് പാർട്ടിയെ തകർക്കാനുള്ള പി.ജെ. ജോസഫിെൻറ ശ്രമങ്ങളെ പാർട്ടി പ്രവർത്തകർ ചെറുത്തുതോൽപിക്കുമെന്നും ഇവർ പറഞ്ഞു
ജില്ല പ്രസിഡൻറുമാരായ കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ജോണി പുല്ലന്താനി, തോമസ് മാസ്റ്റർ, സണ്ണി തെക്കേടം, വഴുതാനത്ത് ബാലചന്ദ്രൻ, സഹായദാസ് നാടാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരും സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളുമായ ജേക്കബ് തോമസ് അരികുപുറം, പ്രമോദ് നാരായൺ, ബേബി മാത്യു, ബെന്നി കക്കാട്, ജോസ് പാലത്തിനാൽ, ടോമി കെ. തോമസ്, ജെന്നിങ്സ് ജേക്കബ്, കർഷക യൂനിയൻ സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്, സഹകാരി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഫിലിപ്പ് കുഴികുളം, ദലിത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് ഉഷാലയം ശിവരാജൻ, കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടും. നടപടി അംഗീകരിക്കില്ലെന്ന് ഇവരും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.