Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാ തെരഞ്ഞെടുപ്പ്​:...

പാലാ തെരഞ്ഞെടുപ്പ്​: ജോസഫ്​ കണ്ടത്തിൽ പത്രിക പിൻവലിക്കും

text_fields
bookmark_border
joseph-kandathil
cancel

പാലാ: കേരള കോൺഗ്രസ്​ എം. സ്വതന്ത്രനായി നാമനിർദേശപത്രിക നല്‍കിയ ജോസഫ് കണ്ടത്തിൽ സൂക്ഷ്​മപരിശോധനക്ക്​ ശേഷം പത്രിക പിൻവലിക്കും. നാമനിർദേശപത്രിക പിൻവലിക്കണമെന്ന പാർട്ടി​ വർക്കിങ്​ ചെയർമാൻ പി.ജെ ജോസഫി​​​െൻറ നിർദേശത്തെ തുടർന്നാണ്​ തീരുമാനം. പി.ജെ ജോസഫ്​ ​ഫോണിലൂടെ വിളിച്ച്​ പത്രിക പിൻവലിക്കാൻ ആവശ്യപ്പെട്ടതായി ​ ജോസഫ്​ കണ്ടത്തിൽ മാധ്യമങ്ങളോട്​ പറഞ്ഞു.

സൂക്ഷ്മ പരിശോധനയില്‍ രണ്ടില ചിഹ്നം യു.ഡി.എഫ്​ സ്ഥാനാർഥി ജോസ് ടോമിന് നല്‍കുന്നതിനെ എതിര്‍ക്കും. അത് പി.ജെ ജോസഫ് വര്‍ക്കിങ്​ ചെയര്‍മാനായ പാര്‍ട്ടിയുടേതാണെന്ന വാദമാണ് ഉന്നയിക്കുക. ഇന്ന് 10 മണിക്കാണ്​ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക.

വിമതസ്ഥാനാര്‍ഥി നീക്കവുമായി ജോസഫ് വിഭാഗം രംഗത്തെത്തിയതോടെ യു.ഡി.എഫ്.നേതൃത്വത്തി​​​െൻറ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൂക്ഷ്മപരിശോധനക്ക് ശേഷം പത്രിക പിന്‍വലിക്കണമെന്ന് ജോസഫ് കണ്ടത്തിലിന് പി.ജെ.ജോസഫ് നിര്‍ദേശം നല്‍കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala newsnominationJOSEPH KANDATHIL
News Summary - Joseph Kandathil may withdraw nomination - Kerala news
Next Story