ജോസഫ് പുലിക്കുന്നേൽ അന്തരിച്ചു
text_fieldsകോട്ടയം: ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ (85) അന്തരിച്ചു. ഇന്ന് നാല് മണിക്ക് കോട്ടയം ഭരണങ്ങാനത്തെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ആരോഗ്യ പ്രശ്നങ്ങളാല്‍ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
കേരളത്തിൽ കത്തോലിക്കാ സഭയിലെ പരിഷ്കരണവാദിയും സഭയിലെ പുരോഹിത നേതൃത്വത്തിനെതിരായ വിമർശകനുമായിരുന്നു ജോസഫ് പുലിക്കുന്നേൽ. ഈ വിമര്‍ശനങ്ങള്‍ക്കായി ഓശാന എന്ന പേരില്‍ ഒരു മാസികയും അദ്ദേഹം സ്ഥാപിച്ചു. കത്തോലിക്ക സഭയുടെ നവീകരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് മുമ്പ് രാഷ്ട്രീയ പ്രവര്‍ത്തകനായും അധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോഴിക്കോട് ദേവഗിരി കോളജിൽ അധ്യാപകനായിരുന്നു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായും കെ.പി.സി.സി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1964-ൽ രൂപം കൊടുത്ത കേരളാ കോൺഗ്രസ്സിെൻറ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.