Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pk kunjalikkutty
cancel
camera_alt



Homechevron_rightNewschevron_rightKeralachevron_rightജോസഫൈ​െൻറ രാജികൊണ്ട്...

ജോസഫൈ​െൻറ രാജികൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല -പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border

മലപ്പുറം: ജോസഫൈ​െൻറ ഭാഗത്തുനിന്നുണ്ടായത് മനുഷ്യത്വമില്ലാത്ത പെരുമാറ്റമാണെന്നും രാജികൊണ്ടൊന്നും പ്രശ്‌നത്തിന്​ പരിഹാരമാവില്ലെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിത കമീഷന്‍ അധ്യക്ഷ പദവിയിലിരിക്കുന്ന ഒരാള്‍ ദുരിതം അനുഭവിക്കുന്നവരോട് നീതിപുലര്‍ത്തിയില്ല എന്നത് ന്യായീകരിക്കാനാവാത്തതാണ്. ഈ ഭരണകാലത്ത് പ്രകടമാകുന്ന അധികാരത്തി​െൻറ ഹുങ്കായി കാലം അതിനെ രേഖപ്പെടുത്തും.

പിണറായി സര്‍ക്കാര്‍ രണ്ടാമത് അധികാരത്തില്‍ വന്നതിനുശേഷം 'ഇനിയൊന്നും നോക്കാനില്ല' എന്ന നിലപാടുമായാണ് മുന്നോട്ടുപോകുന്നത്. അതുവലിയ അപകടം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mc josephine
News Summary - Josephine's resignation does not end the problem - PK kunjalikkutty
Next Story