ജോസിെൻറ ഇടതുമുന്നണി പ്രവേശനം തിരിച്ചടിയാകില്ലെന്ന് യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനം തിരിച്ചടിയാകില്ലെന്ന് യു.ഡി.എഫ് വിലയിരുത്തൽ. ജോസിെൻറ നടപടി കടുത്ത രാഷ്ട്രീയവഞ്ചനയാണെന്നും ജനാധിപത്യമര്യാദക്കും രാഷ്ട്രീയസദാചാരത്തിനും എതിരാണെന്നും നേതൃയോഗം വിലയിരുത്തി.
ജോസ് പക്ഷത്തിെൻറ മാറ്റം മുന്നണിക്ക് ദോഷമുണ്ടാകാതെ നോക്കാന്‍ കോണ്‍ഗ്രസ് തന്നെ മുന്‍കൈയെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നു. മധ്യതിരുവിതാംകൂറിലെ രണ്ടു ജില്ലകളിലായിരിക്കും അവര്‍ പോകുന്നതുകൊണ്ട് തിരിച്ചടിയുണ്ടാകുകയെന്നാണ് അഭിപ്രായം. അത് പരിഹരിക്കാന്‍ കോണ്‍ഗ്രസ് തന്നെ മുന്‍കൈയെടുക്കണം. വേണ്ട മുന്‍കരുതൽ കൈക്കൊള്ളാൻ പി.ജെ. ജോസഫിന് നേതൃത്വം നിർദേശം നല്കി.
ജോസ് പക്ഷം പോയതുകൊണ്ട് പ്രശ്നമുണ്ടാകില്ലെന്ന് ജോസഫ് വ്യക്തമാക്കി. ജോസ് പക്ഷത്തുനിന്ന് നിരവധി പ്രവര്‍ത്തകരും നേതാക്കളും തങ്ങൾക്കൊപ്പം വരുന്നു. വലിയ വാഗ്ദാനങ്ങള്‍ പോലും തള്ളിയാണ് പലരും വരുന്നത്. അതുകൊണ്ടുതന്നെ വേണ്ട പരിഗണന ലഭിക്കണം. സ്റ്റാറ്റസ്കോ പറഞ്ഞ് അവഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മധ്യതിരുവിതാംകൂറിൽ ഒരു നഷ്ടവും ഉണ്ടാകിെല്ലന്നും ജോസ് പോയതുകൊണ്ട് പ്രാദേശികതലത്തിൽ ഉണ്ടാകുന്ന സാഹചര്യം വിലയിരുത്തിയാണ് മുന്നണി നിലപാടിലെത്തിയതെന്നും കൺവീനർ എം.എം. ഹസൻ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. യു.ഡി.എഫിൽ കിട്ടിയ രാജ്യസഭാ സീറ്റ് രാഷ്ട്രീയ ധാർമികതയുടെ പേരിൽ രാജിവെക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ലോക്സഭാ, നിയമസഭാംഗത്വങ്ങളും രാജിവെക്കണം. ജോസ് കെ. മാണി പോയതിെൻറ പേരിൽ യു.ഡി.എഫ് പ്രത്യേക പ്രചാരണമൊന്നും നടത്തുന്നില്ല.
അതിെൻറ ആവശ്യമില്ല. ഞങ്ങളുടെ രാഷ്ട്രീയപ്രചാരണം എല്ലാ സ്ഥലത്തും നടത്തുമെന്നും ഹസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.