കേരള കോൺഗ്രസിന് മുന്നിൽ മുട്ടുമടക്കി സി.പി.എം; പാല നഗരസഭ അധ്യക്ഷസ്ഥാനത്തേക്ക് ജോസിൻ ബിനോ സ്ഥാനാർഥി
text_fieldsപാല: കേരള കോൺഗ്രസിന് സമ്മർദ്ദത്തിന് മുന്നിൽ മുട്ടുമടക്കി സി.പി.എം. പാല നഗരസഭ അധ്യക്ഷസ്ഥാനത്തേക്ക് സി.പി.എം സ്ഥാനാർഥിയായി ജോസിൻ ബിനോയെ തീരുമാനിച്ചു. ബിനു പുളിക്കക്കണ്ടത്തെ സ്ഥാനാർഥിയായി പരിഗണിച്ചില്ല. ബിനുവിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ കേരള കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
സി.പി.എം ചെയര്മാന് സ്ഥാനത്തേക്ക് ബിനു പുളിക്കക്കണ്ടത്തെയാണ് ആദ്യം പരിഗണിച്ചത്. എന്നാൽ, കേരള കോണ്‍ഗ്രസ് എം നേതൃത്വം ബിനുവിനെ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയതോടെ ആശയക്കുഴപ്പം രൂപപ്പെട്ടു.
തങ്ങളുടെ സ്ഥാനാർഥിയെ നിശ്ചയിക്കാൻ ആരുടെയും ശിപാർശ വേണ്ടെന്ന് സി.പി.എം വ്യക്തമാക്കിയതോടെ ഇത് ഇരുപാർട്ടികൾക്കുമിടയിലുള്ള തർക്കമായി രൂപപ്പെട്ടു.
ഇതിനിടെ സി.പി.എമ്മിലും തർക്കങ്ങൾ ഉടലെടുത്തു. ബുധനാഴ്ച വൈകീട്ട് സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാനായിരുന്ന ആദ്യ തീരുമാനം. എന്നാല്‍, തര്‍ക്കത്തില്‍ പരിഹാരമുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഇന്ന് നടന്ന യോഗത്തിനൊടുവിൽ ജോസിൻ ബിനുവിനെ സ്ഥാനാർഥിയാക്കുകയായിരുന്നു.
പാലാ നഗരസഭ അധ്യക്ഷ സ്ഥാനാർഥി സംബന്ധിച്ച് അന്തർ നാടകങ്ങൾ ഉണ്ടായെന്ന് ബിനു പുളിക്കക്കണ്ടം മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. ചിലർക്ക് രണ്ട് മുഖമാണ്. നസ്രത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കരുതെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു.
പാർട്ടി ചട്ടക്കൂടിൽ നിന്ന് മുന്നോട്ട് പോകും. പോരാട്ടത്തിന്‍റെ ദിവസങ്ങളാണ് കടന്നു പോകുന്നത്. വോട്ടെടുപ്പിന് ശേഷം കൂടുതൽ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.