ഇല്ലാത്തത് സൃഷ്ടിക്കുന്നതിലേക്ക് മാധ്യമപ്രവര്‍ത്തനം മാറി -വി.ഡി. സതീശന്
text_fieldsതൃശൂര്‍: ഇല്ലാത്ത വാര്‍ത്തകൾ സൃഷ്ടിച്ചെടുക്കുന്ന നിലയിലേക്ക് മാധ്യമപ്രവര്‍ത്തനം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കേരള സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ എന്ന പദവി ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. എന്നാൽ, സമൂഹ മാധ്യമങ്ങളെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്. സമൂഹ മാധ്യമങ്ങൾ മാത്രമല്ല, തന്റെ ഫോണ്‍ പോലും ടാപ്പ് ചെയ്യപ്പെടുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പത്രപ്രവര്‍ത്തക പെന്ഷന് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എ. മാധവന് അധ്യക്ഷത വഹിച്ചു. ടി.ജെ. സനീഷ്കുമാര് ജോസഫ് എം.എല്‍.എ, കോര്പറേഷന് പ്രതിപക്ഷ നേതാവ് രാജന് പല്ലന് എന്നിവര്‍ സംസാരിച്ചു. കെ.സി. നാരായണനെ ആദരിച്ചു. സമാപന സമ്മേളനം മുൻ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സുനില്‍ സുഖദ സംസാരിച്ചു. കുറഞ്ഞ പ്രോവിഡന്റ് ഫണ്ട് പെന്ഷന് 7,500 രൂപയായി വര്‍ധിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വിവരാവകാശ കമീഷണര്‍ ടി.കെ. രാമകൃഷ്ണന്, ആര്.കെ. ദാമോദരന്‍, കെ.ടി.ഡി.സി ഡയറക്ടര്‍ ബാബു ഗോപിനാഥ് എന്നിവരെ ആദരിച്ചു. സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ഡോ. പി.വി. കൃഷ്ണന് നായര്‍ പ്രകാശനം നിര്‍വഹിച്ചു. എണ്‍പത് വയസ്സ് പിന്നിട്ട മാധ്യമപ്രവര്‍ത്തകരെ ടി.എന്‍. പ്രതാപന് ആദരിച്ചു. ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ സി. അബ്ദുറഹ്മാന്, എം.എസ്. സമ്പൂര്‍ണ, ഫോറം ഭാരവാഹികളായ ഹക്കിം നട്ടാശേരി, ഹരിദാസന് പാലയില്‍, കെ. കൃഷ്ണകുമാര്‍, വി. സുരേന്ദ്രന്, നടുവട്ടം സത്യശീലന്, സണ്ണി ജോസഫ്, ആര്.എം. ദത്തന്, സുമം മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
അലക്സാണ്ടര്‍ സാം പ്രസിഡന്റ്, വിജയകുമാര്‍ ജന. സെക്രട്ടറി
തൃശൂര്‍: സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കേരള സംസ്ഥാന പ്രസിഡന്റായി അലക്സാണ്ടര്‍ സാമിനെയും (തൃശൂര്‍) ജനറല്‍ സെക്രട്ടറിയായി കെ.പി. വിജയകുമാറിനെയും (കോഴിക്കോട്) തിരഞ്ഞെടുത്തു. ജോയ് എം. മണ്ണൂര്‍ റിട്ടേണിങ് ഓഫിസറായിരുന്നു. മറ്റു ഭാരവാഹികളെ പിന്നീട് തിരഞ്ഞെടുക്കും. മുന്‍ പ്രസിഡന്റ് എ. മാധവന് (എറണാകുളം), ഡോ. നടുവട്ടം സത്യശീലന് (കോട്ടയം), സി.എം.കെ. പണിക്കര്‍ (കോഴിക്കോട്) എന്നിവരെ രക്ഷാധികാരികളായി തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.