സ്ത്രീത്വത്തെ അപമാനിച്ചതിന് നടപടി സ്വീകരിക്കണം -സുരേഷ് ഗോപിക്കെതിരെ പരാതി നൽകി മാധ്യമ പ്രവർത്തക
text_fieldsകോഴിക്കോട്: സുരേഷ് ഗോപിക്കെതിരെ നിയമനടപടിയുമായി മാധ്യമ പ്രവർത്തക. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. നടക്കാവ് സ്റ്റേഷൻ പരിധിയിൽ സംഭവം നടന്നതിനാൽ കമ്മീഷണർ പരാതി നടക്കാവ് പൊലീസിന് കൈമാറിയതായി അറിയിച്ചു.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു സുരേഷ് ഗോപി തോളിൽ സ്പർശിച്ചുകൊണ്ട് മോളെ എന്ന് വിളിച്ച് മറുപടി പറഞ്ഞത്. ആ സമയത്ത് പെട്ടെന്ന് ഷോക്കായി പോയി. എന്താണ് നടക്കുന്നതെന്ന് മനസിലായില്ല. അദ്ദേഹത്തിന്റെ കൈ എടുത്തുമാറ്റാനായി പിന്നിലേക്ക് വലിഞ്ഞു.
മാധ്യമപ്രവർത്തകയായതിനാൽ തുടർ ചോദ്യങ്ങളുണ്ടായിരുന്നു. അതിനാൽ ചോദ്യങ്ങൾ വീണ്ടും ചോദിച്ചു. അപ്പോഴും പ്രതികരണം ഇങ്ങനെ തന്നെയായിരുന്നു. സുരേഷ് ഗോപി തോളിൽ കൈവെച്ചത് സഹിക്കാൻ പറ്റുന്ന കാര്യമായിരുന്നില്ലെന്നും സൗഹൃദ സംഭാഷണത്തിനായിരുന്നില്ല, സുരേഷ് ഗോപി എന്ന രാഷ്ട്രീയ നേതാവിനോട് ചോദ്യങ്ങൾ ചോദിക്കാനായിരുന്നു താൻ പോയതെന്നും മാധ്യമപ്രവർത്തക പറഞ്ഞു.
സംഭവത്തിൽ സുരേഷ് ഗോപി മാപ്പുപറഞ്ഞിരുന്നു. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നല്കുമെന്നും സുരേഷ് ഗോപി മാപ്പ് പറയണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.